ശ്രീറാം പണ്ടേ പറഞ്ഞതാണ്;സിനിമയില്‍ മാത്രമല്ല, ഇതൊക്കെ പൊളിറ്റിക്കലി പോസിബിളാണ്(വീഡിയോ)

അതിശയോക്തിയോടെയാണെങ്കിലും സിനിമയില്‍ കാണിക്കുന്നതും പൊളിറ്റിക്കലി പോസിബിളാണ്
ശ്രീറാം പണ്ടേ പറഞ്ഞതാണ്;സിനിമയില്‍ മാത്രമല്ല, ഇതൊക്കെ പൊളിറ്റിക്കലി പോസിബിളാണ്(വീഡിയോ)

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ എതിര്‍ത്തും അനുകൂലിച്ചും രണ്ട് ചേരികളിലായി അണി നിരന്നിരിക്കുകയാണ് കേരളത്തിന്റെ പൊതു സമൂഹമിപ്പോള്‍. ഒരുപക്ഷെ സിനിമകളില്‍ മാത്രം മലയാളികള്‍ കണ്ടുശീലിച്ച ആര്‍ജവമുള്ള ഒരു യുവ ഐഎഎസുകാരനായാണ് ശ്രീറാമിപ്പോള്‍ മലയാളികള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. 

എന്നാല്‍ ഇതൊക്കെ സിനിമകളില്‍ മാത്രം നടക്കുന്ന കാര്യങ്ങളല്ല എന്ന് ശ്രീറാം സിവില്‍ സര്‍വീസില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ പറഞ്ഞിരുന്നു. 2013ല്‍ ഐഎഎസ് പരീക്ഷയില്‍ രണ്ടാം റാങ്കോടെ പാസായ ശ്രീറാം സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു തന്റെ നിലപാട് വ്യക്തമാക്കിയത്. ഇവിടെ ശ്രീറാം സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഐഎഎസും മലയാള സിനിമയും ഒരുമിച്ച് പറയുമ്പോള്‍ ഒരു പേരെ മനസില്‍ വരികയുള്ളു. മമ്മൂക്കയുടെ കിങ്. ദി കിങ് എന്ന സിനിമയിലെ മമ്മുട്ടിയുടെ കഥാപാത്രം പ്രചോദനം നല്‍കുന്ന ഒന്നായിരുന്നു. നട്ടെല്ല് ഊരി വയ്ക്കാതെ നിവര്‍ന്ന് നിന്നുകൊണ്ട് തന്നെ ജോലി ചെയ്യുന്നൊരു മാതൃക ഓഫീസറാണ് അതിലെ ക്യാരക്ടറെന്നും ശ്രീറാം പറയുന്നു.

ഇതൊന്നും സിനിമയില്‍ മാത്രം ഒതുങ്ങുന്ന കാര്യങ്ങളല്ല. അതിശയോക്തിയോടെയാണെങ്കിലും സിനിമയില്‍ കാണിക്കുന്നതും പൊളിറ്റിക്കലി പോസിബിളാണ്. യഥാര്‍ഥ ജീവിതത്തില്‍ നമ്മുക്ക് മുന്‍പില്‍ വന്നവര്‍, അവരുടെ ജോലി കൊണ്ട് തെളിയിച്ച കാര്യങ്ങളാണ് സിനിമയിലൂടെയും വരുന്നതെന്നും ശ്രീറാം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com