മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി അലന്‍സിയര്‍
Published: 24th April 2017 10:01 PM |
Last Updated: 24th April 2017 10:01 PM | A+A A- |

കോഴിക്കോട്: അവകാശസമരത്തിനായി മൂന്നാറില്‍ പടപൊരുതിയ പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരെ അവഹേളിച്ച് മന്ത്രി എംഎം മണിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍. പൊമ്പിളൈ ഒരുമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അലന്‍സിയര്‍ സിനിമാ സെറ്റില്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചു.
കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു പ്രതിഷേധം അരങ്ങേറിയത്.