ഒരു വര്‍ഷം പിന്നിടുന്നു, ഞങ്ങള്‍ പ്രതിപക്ഷത്താണെന്നാവര്‍ത്തിച്ച് വീണ്ടും ഡോ. ബിജുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

നല്ല കാര്യങ്ങളെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന എന്നാല്‍ മനുഷ്യ പക്ഷത്തു നിന്നുമുള്ള വ്യതിയാനം ഉണ്ടായാല്‍ അതിനെ തുറന്നെതിര്‍ക്കുന്ന ക്രിയാത്മകമായ ഒരു ജനപക്ഷ പ്രതിപക്ഷം..
ഒരു വര്‍ഷം പിന്നിടുന്നു, ഞങ്ങള്‍ പ്രതിപക്ഷത്താണെന്നാവര്‍ത്തിച്ച് വീണ്ടും ഡോ. ബിജുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

കൊച്ചി:  മണ്ണിനെയും പ്രകൃതിയെയും നശിപ്പിക്കുന്ന നടപടിക്കെതിരെയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയത്. അന്ന് പ്രതിപക്ഷത്തായിരുന്നപ്പോള്‍ എല്ലാത്തരം അഴിമതികള്‍ക്കും അപചയത്തിനുമെതിരെ മനുഷ്യന്റെയും പ്രകൃതിയുടെയും ഭാഗത്ത് നിന്ന് നമ്മള്‍ ഒന്നിച്ചു പൊരുതി. ഒരു ഭരണ മാറ്റത്തോടെ അത് നിശബ്ദമാകാന്‍ പാടില്ല. ഇനി പ്രതിപക്ഷത്തോടൊപ്പം നമുക്കു ചേരേണ്ടതുണ്ട്.

ഭരണപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കേണ്ടതുണ്ട്. നല്ല കാര്യങ്ങളില്‍ , പുരോഗമനപ്രദമായ പ്രവര്‍ത്തനങ്ങളില്‍, ഭരണ പക്ഷത്തിനു എല്ലാ പിന്തുണകളും നല്‍കേണ്ടതുണ്ട്. അതോടൊപ്പം മണ്ണിനെ മറക്കുന്ന, പ്രകൃതിയെ കൊള്ളയടിക്കുന്ന, അഴിമതിയെ പ്രോല്‍സാഹിപ്പിക്കുന്ന ഏതൊരു നടപടിയെയും അതി ശക്തമായി എതിര്‍ക്കുകയും വിമര്‍ശ്ശിക്കുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്നതെന്നായിരുന്നു ബിജു പറഞ്ഞത്. വീണ്ടും മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ബിജു വീണ്ടും പഴയ പോസ്്റ്റുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com