മണി കേരളത്തിലെ സ്ത്രീകളുടെ തല്ല് കൊള്ളും; ഇതുപോലെ തുടര്‍ന്നാല്‍ തല്ല് ഉറപ്പെന്ന് ശോഭാ സുരേന്ദ്രന്‍

പ്രോട്ടോക്കോള്‍ ലംഘിച്ച് മന്ത്രി ഇത്തരം സംസാരം തുടര്‍ന്നാല്‍ അടി വാങ്ങുമെന്ന കാര്യം ഉറപ്പാണ്
മണി കേരളത്തിലെ സ്ത്രീകളുടെ തല്ല് കൊള്ളും; ഇതുപോലെ തുടര്‍ന്നാല്‍ തല്ല് ഉറപ്പെന്ന് ശോഭാ സുരേന്ദ്രന്‍

മൂന്നാര്‍: ഇതുപോലുള്ള സംസാരം തുടര്‍ന്നാല്‍ മന്ത്രി മണിക്ക് കേരളത്തിലെ സ്ത്രീകളുടെ തല്ലുകൊള്ളുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മൂന്നാറില്‍ പെമ്പിളൈ ഒരുമെ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. 

പ്രോട്ടോക്കോള്‍ ലംഘിച്ച് മന്ത്രി ഇത്തരം സംസാരം തുടര്‍ന്നാല്‍ അടി വാങ്ങുമെന്ന കാര്യം ഉറപ്പാണ്. ഒരു മന്ത്രി കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ സ്ത്രീകളുടെ തല്ല് കൊള്ളുന്ന സാഹചര്യമാണ് വരാന്‍ പോകുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രി തല്ലുകൊള്ളുന്ന സാഹചര്യം ഒഴിവാക്കാന്‍ മണിയെ മന്ത്രിസഭയില്‍ നിന്നും മുഖ്യമന്ത്രി പുറത്താക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com