സെന്‍കുമാര്‍ കേസില്‍ ന്യൂഇന്ത്യന്‍ എക്‌സ് പ്രസ്‌ വാര്‍ത്ത പരാമര്‍ശിച്ച് സുപ്രീം കോടതി 

56 പേജുള്ള സുപ്രീം കോടതി വിധിയില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയും പരാമര്‍ശിച്ചു. ഏപ്രില്‍ 18ന് പ്രദീപ് പിള്ള റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് വിധിയില്‍ ഇടം നേടിയത്
സെന്‍കുമാര്‍ കേസില്‍ ന്യൂഇന്ത്യന്‍ എക്‌സ് പ്രസ്‌ വാര്‍ത്ത പരാമര്‍ശിച്ച് സുപ്രീം കോടതി 

ന്യൂഡെല്‍ഹി: സെന്‍കുമാറിനോട് സര്‍ക്കാര്‍ കാണിച്ചത് കടുത്ത അനീതിയാണെന്ന് സുപ്രീം കോടതി. അണ്‍ഫെയര്‍ ട്രിറ്റ്‌മെന്റ് എന്നാണ് വിധിയില്‍ സുപ്രീം കോടതി ഉപയോഗിച്ചത്. തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിയമനം ചട്ടവിരുദ്ധമായാല്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്ക് രക്ഷിക്കാന്‍ ആര്‍ക്ക് കഴിയുമെന്നായിരുന്നു കോടതി വിധിയില്‍ പറയുന്നത്. 

56 പേജുള്ള സുപ്രീം കോടതി വിധിയില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയും പരാമര്‍ശിച്ചു. ഏപ്രില്‍ 18ന് പ്രദീപ് പിള്ള റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് വിധിയില്‍ ഇടം നേടിയത്. ഏകപക്ഷീയമായാണ് സെന്‍കുമാറിനെ സര്‍ക്കാര്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയത്. ടി.പി സെന്‍കുമാറിനെ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പുറ്റിങ്ങല്‍ കേസിലും ജിഷ കേസിലും സെന്‍കുമാറിനെ മാത്രമായി കുറ്റം പറയാന്‍ കഴിയില്ല. സെന്‍കുമാറിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമായേക്കാമെന്നും വിധിയില്‍ പറയുന്നു.

ഇതാദ്യമായണ് സര്‍ക്കാരിനെ സുപ്രീം കോടതി ഇത്ര കടുത്ത ഭാഷ ഉപയോഗിച്ച് വിമര്‍ശിച്ചത്. ഹൈക്കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിലും സെന്‍കുമാറിന് എതിരായിരുന്നു വിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com