സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടി 

ഡിജിപി സ്ഥാനത്ത് സെന്‍കുമാറിനെ തിരികെ നിയമിക്കണം; ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ സ്ഥാനചലനത്തിന് ന്യായീകരണമല്ലെന്ന് സുപ്രീം കോടതി 
സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടി 

ന്യുഡല്‍ഹി: സെന്‍കുമാറിനെ പൊലീസ് മേധാവ് സ്ഥാനത്തേക്ക് തിരിച്ചെടുക്കണെന്ന് സുപ്രീം കോടതി വിധി. ജസ്റ്റീസ് മദന്‍ പി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ജിഷകേസ്, പുറ്റിങ്ങേല്‍ വെടികക്കെട്ട് ദുരന്തം എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന മാറ്റിയത്.ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്ന് മാറ്റിയത് അംഗീകരിക്കാനാവില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. സെന്‍കുമാറിനെ ഡിജിപി ആക്കണം എന്ന നിര്‍ദ്ദേശവും സുപ്രീം കോടതി സര്‍ക്കാറിന് നല്‍കി. 

പ്രകാശ് സിംഗ് കേസിലെ വിധി എല്ലാവര്‍ക്കും ബാധകമാണെന്നും നിയമിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തേക്ക് സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധിക്കില്ല എന്ന സെന്‍കുമാറിന്റെ വാദം കോടതി അംഗീകരിക്കുക യായിരുന്നു. സെന്‍കുമാറിനോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റായിരുന്നു എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
 

സര്‍ക്കാറിന്റെ ഭരണഘടനാപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കോടതിക്ക് അധികാരമില്ല എന്നായിരുന്നു സര്‍ക്കാറിന്റെ പ്രധന വാദം. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. 2016 മെയ് 31നാണ് സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യ പ്രധാനപ്പെട്ട  തീരുമാനമായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് സെന്‍കുമാര്‍ തന്നെ സ്ഥാനത്ത് നിന്ന് നീക്കിയത് രാഷ്ട്രീയ പകപോക്കാലണ് എന്നാരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. 

വിധി രാജ്യത്തെങ്ങും ബാധകമെന്നും ഭരണഘടനാ നുസൃതമായി ചുമതല നിറവേറ്റാന്‍ സഹായകമാകുമെന്നും സെന്‍കുമാര്‍ പ്രതികരിച്ചു.  ആരേയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ല, കോടതി വിധി പ്രകാരം സര്‍ക്കാര്‍ തീരുമാനമെടുക്കും വരെ കാത്തിരിക്കും എന്നും അദ്ദേഹം പറഞ്ഞു. 

സെന്‍കുമാറിന് നീതി ലഭിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com