എംഎം മണിയ്‌ക്കെതിരെ നടപടിയ്ക്ക് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ, അന്തിമതീരുമാനം ഇന്നത്തെ സംസ്ഥാനസമിതിയില്‍

മന്ത്രി എംഎം മണിക്കെതിരെ പാര്‍ട്ടി നടപടിയ്ക്ക് ധാരണ - നടപടി ഇന്ന്‌ ചേരുന്ന സംസ്ഥാന സമിതിയില്‍
എംഎം മണിയ്‌ക്കെതിരെ നടപടിയ്ക്ക് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ, അന്തിമതീരുമാനം ഇന്നത്തെ സംസ്ഥാനസമിതിയില്‍

തിരുവനന്തപുരം: തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ മന്ത്രി എംഎം മണിക്കെതിരെ നടപടിയെടുക്കാന്‍ സിപി എം സെക്രട്ടറിയേറ്റില്‍ ധാരണ. അന്തിമ തീരുമാനം ഇന്ന്‌
നടക്കുന്ന സംസ്ഥാന സമിതിയിലുണ്ടാകും. ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ മണിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന കമ്മറ്റിയോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അച്ചടക്ക നടപടി വിശദീകരിക്കും. 

സബ്ബ്കളക്ടര്‍ ശ്രീറാം വെങ്കട്ടരാമനെതിരെയും പൊമ്പിളൈ ഒരുമെ പ്രവര്‍ത്തകര്‍ക്കെതിരെ മണി നടത്തിയ പ്രസ്താവനയുമാണ് നടപടി എടുക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്.

തുടര്‍ച്ചയായ പ്രസ്താവനകള്‍ പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കി. മന്ത്രിക്ക് ചേരുന്ന രീതിയിലായിരുന്നില്ല മണിയുടെ പലപ്രസ്താവനകളെന്നും യോഗം വിലയിരുത്തി. പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. മണിക്കെതിരെ നടപടി വേണമെന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വവും ഉറച്ച് നിന്നതായാണ് റിപ്പോര്‍്ട്ടുകള്‍

അതേസമയം ഇക്കാര്യത്തില്‍ പാര്‍ടി നല്‍കുന്ന ഏത് നടപടിയും സ്വീകരിക്കുമെന്നായിരുന്നു മണിയുടെ പ്രസ്താവന. വീഴ്ച പറ്റിയാല്‍ തിരുത്തുമെന്നും മണി പറഞ്ഞു. നേരത്തെ വണ്‍ടൂത്രി പരാമര്‍ശത്തെ തുടര്‍ന്ന് സംസ്ഥാന സമിതിയില്‍ നിന്നും ആറ് മാസത്തേക്ക് മണിയെ മാറ്റി നിര്‍ത്തുകയും ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com