തന്റേത് നാടന്‍ശൈലിയാണ്; ഇതുതന്നെ തുടരും; പ്രസംഗം മുഴുവന്‍ കേട്ടുനോക്കാന്‍ മണി നിയമസഭയില്‍

അങ്ങനെയേ എനിക്ക് പറയാനൊക്കുകയുള്ളു
തന്റേത് നാടന്‍ശൈലിയാണ്; ഇതുതന്നെ തുടരും; പ്രസംഗം മുഴുവന്‍ കേട്ടുനോക്കാന്‍ മണി നിയമസഭയില്‍

തിരുവനന്തപുരം: തനിക്ക് തന്റെ ശൈലിയില്‍ മാത്രമേ സംസാരിക്കാനാവൂ എന്ന മുഖവുരയോടെയാണ് മണി നിയമസഭയില്‍ പ്രസംഗിച്ചുതുടങ്ങിയത്. സ്ത്രീയെന്ന വാക്കോ ഒരു സ്ത്രീയുടെ പേരോ ഞാന്‍ പറഞ്ഞിട്ടില്ല. ആരെയും അവഹേളിച്ചിട്ടില്ല. എന്റെ സംസാരശൈലി നാടന്‍ ശൈലിയാണ്. അങ്ങനെയേ എനിക്ക് പറയാനൊക്കുകയുള്ളു. ഇനിയും അങ്ങനെത്തന്നെയേ പറ്റൂ. എഡിറ്റ് ചെയ്ത പ്രസംഗമാണ് പുറത്തുവന്നത്. അതു മുഴുവന്‍ കേട്ടുകഴിഞ്ഞാല്‍ മനസ്സിലാവും ഞാന്‍ അവരെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന്. കയ്യേറ്റക്കാരും ഉദ്യോഗസ്ഥരുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ട്. അത് ചൂണ്ടിക്കാണിച്ചതിലുള്ള വിരോധമാണ് ചില മാധ്യമപ്രവര്‍ത്തകര്‍ക്ക്. പെമ്പിളൈ ഒരുമൈയല്ല മൂന്നാറില്‍ സമരം നടത്തുന്നത്. സമരക്കാരില്‍ ഇപ്പോള്‍ നാലു പേര്‍ മാത്രമാണുള്ളത്. ബി.ജെ.പി.ക്കാരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് അവിടെ പലതും ചെയ്യാന്‍ നോക്കുന്നുണ്ട്. അതൊന്നും നടക്കുന്നില്ല എന്നും മണി നിയമസഭയില്‍ പറഞ്ഞു.
ഒരുപാട് സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നുതന്നെയാണ് താനും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത്. എനിക്കുമുണ്ട് പെണ്‍കുട്ടികള്‍. അതുകൊണ്ട് താനങ്ങനെ സ്ത്രീകളെ മോശമാക്കി സംസാരിക്കില്ല എന്നായിരുന്നു മണിയുടെ വിശദീകരണം. കിരാതമായ ഭാഷയിലാണ് മണി പ്രസംഗിച്ചത് എന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആവശ്യമുന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com