ആര്‍എംപി പ്രവര്‍ത്തകന് മര്‍ദ്ദനം; സിപിഎമ്മിനെതിരെ ഫെയ്‌സ്ബുക്കില്‍ നിരന്തരമായി പോസ്റ്റിട്ടതിന്റെ പ്രതികാരമെന്ന് ആരോപണം

അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെയാണ് സിപിഎമ്മിന്റെ അസഹിഷ്ണുത
ആര്‍എംപി പ്രവര്‍ത്തകന് മര്‍ദ്ദനം; സിപിഎമ്മിനെതിരെ ഫെയ്‌സ്ബുക്കില്‍ നിരന്തരമായി പോസ്റ്റിട്ടതിന്റെ പ്രതികാരമെന്ന് ആരോപണം

വടകര: ഫെയ്‌സ്ബുക്കില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ ആര്‍എംപി പ്രവര്‍ത്തകനായ വിഷ്ണു കുക്കു എന്ന യുവാവിനെ ഒരുകൂട്ടം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ആരോപണം. കൂടാതെ വടകര ഒഞ്ചിയം ഭാഗത്ത് സ്ഥാപിച്ച ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണ പരിപാടിയുടെ ബാനറുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചതായും പരാതിയുണ്ട്.
ചെന്നൈയിലും വിദേശത്തും ജോലി ചെയ്യുന്ന സമയത്ത് വിഷ്ണു സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നയാളായിരുന്നു. ആര്‍എംപിയുടെ സൈബര്‍ സംഘാടനമായിരുന്നു പ്രധാനമായും ചെയ്തുകൊണ്ടിരുന്നത്. സി.പി.എമ്മിനും പിണറായി വിജയനുമെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും സ്വന്തമായി പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചതെന്നാണ് ആര്‍എംപി പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെയാണ് സിപിഎമ്മിന്റെ അസഹിഷ്ണുത എന്ന് പലരും ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. വിഷ്ണുവിനെ വടകര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷ്ണുവിനെ മര്‍ദ്ദിച്ചതുകൂടാതെ ഒഞ്ചിയം ഭാഗത്ത് സ്ഥാപിച്ചിരുന്ന ആര്‍എംപിയുടെ ബാനറുകളും ബോര്‍ഡുകളും നശിപ്പിച്ചതായും ആര്‍എംപി ആരോപിച്ചു. മെയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിദിനമാണ്. അതിനോടനുബന്ധിച്ച് ഉയര്‍ത്തിയ ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചിട്ടുള്ളത്. വിഷ്ണുവിനെ അക്രമിച്ചതിലടക്കം പോലീസ് കേസ് നല്‍കിയിട്ടുണ്ടെങ്കിലും ആരെയെങ്കിലും അറസ്റ്റു ചെയ്യാനോ അന്വേഷിക്കാനോപോലും പോലീസ് എത്താറില്ലെന്ന് ആര്‍എംപി കുറ്റപ്പെടുത്തി.

വിഷ്ണു കുക്കുവിന്റെ ചില പോസ്റ്റുകള്‍:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com