സി.ആര്‍. നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി; ഡ്രിപ്പ് വിസമ്മതിച്ച് സി.ആര്‍. നീലകണ്ഠന്‍

നീലകണ്ഠനു പകരം ആംആദ്മിയില്‍നിന്നും മറ്റൊരാള്‍ സമരത്തിലിരിക്കും
സി.ആര്‍. നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി; ഡ്രിപ്പ് വിസമ്മതിച്ച് സി.ആര്‍. നീലകണ്ഠന്‍

മൂന്നാര്‍: മൂന്നാറില്‍ സമരം പെമ്പിളൈ ഒരുമ നടത്തുന്ന സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം ചെയ്ത ആംആദ്മി പാര്‍ട്ടി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര്‍. നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയിലും സമരം തുടരാനാണ് സി.ആര്‍. നീലകണ്ഠന്റെ തീരുമാനം. അതുകൊണ്ട് ഡ്രിപ്പുകള്‍ സ്വീകരിക്കുവാന്‍ തയ്യാറായിട്ടില്ല. സമരപ്പന്തലില്‍ സി.ആര്‍. നീലകണ്ഠനു പകരം ആംആദ്മിയില്‍നിന്നും മറ്റൊരാള്‍ സമരത്തിലിരിക്കും.
മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയില്‍ മന്ത്രി എം.എം. മണി നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു മൂന്നാറില്‍ നിരാഹാര സമരം തുടങ്ങിയത്. പെമ്പിളൈ ഒരുമയെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പെമ്പിളൈ ഒരുമ സമരം തുടങ്ങിയത്. ഈ സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് ആംആദ്മി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സി.ആര്‍. നീലകണ്ഠന്‍ മൂന്നാറിലെത്തിയതും നിരാഹാരമിരുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com