അണ്ടര്‍17 ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ മെയ് 15നകം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി; കേന്ദ്ര കായികമന്ത്രി കൂടിക്കാഴ്ച നടത്തി

വിജയ് ഗോയല്‍ അണ്ടര്‍ 17 ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേരളത്തില്‍
വിജയ് ഗോയല്‍
വിജയ് ഗോയല്‍

കൊച്ചി: അണ്ടര്‍17 ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ മെയ് പതിനഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി.
കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അണ്ടര്‍ 17 ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേരളത്തില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടര്‍ന്നാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ പറഞ്ഞത്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമടക്കമുള്ള സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികള്‍ മന്ദഗതിയിലാണ് നീങ്ങുന്നതെന്നും സമയോചിതമായി ഇടപെട്ടില്ലെങ്കില്‍ അണ്ടര്‍ 17 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ശരിയായ രീതിയില്‍ നടത്താന്‍ പറ്റില്ലെന്നും ലോകത്തിനു മുന്നില്‍ അത് നാണക്കേടാണെന്നും നേരത്തെതന്നെ കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ ആശങ്ക പങ്കുവെച്ച അദ്ദേഹം ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ ആവശ്യമെങ്കില്‍ ഇനിയും കേരളത്തിലേക്ക് വരുന്നതിന് താന്‍ ഒരുക്കമാണെന്നും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com