ഉചിതമായ സമയത്ത് ഉചിതമായ നടപടിയെടുക്കുമെന്ന് സെന്‍കുമാര്‍

പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരികെ നിയമിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന കാലതാമസത്തില്‍ സെന്‍കുമാറിന് അതൃപ്തി
ഉചിതമായ സമയത്ത് ഉചിതമായ നടപടിയെടുക്കുമെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരികെ നിയമിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന കാലതാമസത്തില്‍ സെന്‍കുമാറിന് അതൃപ്തി. അഭിഭാഷകനുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. 

ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കും. നിയമനം വൈകുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.ഉടന്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
നിയമനം വൈകുന്നതിനെതിരെ തിങ്കളാഴ്ച സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചന. സെന്‍കുമാറിനെ എത്രയും പെട്ടെന്ന് നിയമിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറി നല്‍കിയ നിയമോപദേശമെങ്കിലും, കേസിലെ പുനഃപരിശോധനാ സാധ്യതകള്‍ തേടുകയായിരുന്നു സര്‍ക്കാര്‍.

ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സെന്‍കുമാറിന് സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായത്. സര്‍ക്കാര്‍ ചട്ടവിരുദ്ധമായാണ് തന്നെ മാറ്റിയതെന്ന് കാണിച്ച് ഹൈക്കോടതിയെ സെന്‍കുമാര്‍ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ നിന്നും പ്രതികൂല വിധിയായിരുന്നു ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com