കൊടനാട് കൊലപാതകം: സയന്റെ ഭാര്യയുടെയും മകളുടെയും മുറിവുകള്‍ സ്വാഭാവികമെന്നും ഡോക്ടര്‍മാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th April 2017 05:14 PM |
Last Updated: 30th April 2017 05:14 PM | A+A A- |

തൃശൂര്‍: കൊടനാട് കൊലപാതക കേസിലെ പ്രതിയായ സയന്റെ ഭാര്യയുടെയും മകളുടെയും മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ
ഡോക്ടര്‍മാര്‍. മുറിവുകള്‍ അപകടത്തില്‍ സംഭവിച്ചതാകാമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം
കോടനാട് കൊലപാതക കേസിലെ പ്രതിയായ സയനും കുടുംബവും സഞ്ചിരിച്ചിരുന്ന കാര്‍ ശനിയാഴ്ചയാണ് പാലക്കാട് വച്ച് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ ഇടിക്കുന്നത്. അപകടത്തില്‍ സയന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ സയന്‍ ചികിത്സയിലാണ്. മരിച്ചവരുടെ കഴുത്തിലെ മുറിവുകളാണ് സംശയത്തിനിടയാക്കിയത്. അതിനിടെ കേസില്‍ അറസ്റ്റിലായ എട്ടുപേരെ കോടനാട് എസ്‌റ്റേറ്റില്‍ എത്തിച്ച് തെളിവെടുപ്പ നടത്തിയിരുന്നു. നാലുപേരെ വൈദ്യപരിശോധനയ്ക്കായി കോട്ടഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഹാജരാക്കി. മറ്റുള്ളവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.