ഇസ്ലാം മതം പിന്തുടരാനുള്ള സൗകര്യം വേണം; മതം മാറിയ പെണ്‍കുട്ടിയെ ഹൈക്കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടു

ഉദുമ സ്വദേശിയായ ആതിര എന്ന പെണ്‍കുട്ടിയാണ് മതം മാറി ആയിഷയാകുന്നത്
ഇസ്ലാം മതം പിന്തുടരാനുള്ള സൗകര്യം വേണം; മതം മാറിയ പെണ്‍കുട്ടിയെ ഹൈക്കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടു

കൊച്ചി: ഇസ്ലാം മതം പിന്തുടരാനുള്ള സൗകര്യം ഒരുക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഹൈക്കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടു. കാസര്‍കോഡ് ഉദുമ സ്വദേശിയായ ആതിര എന്ന പെണ്‍കുട്ടിയാണ് മതം മാറി ആയിഷയാകുന്നത്. 

മതപഠനത്തിന് എന്ന പേരില്‍ ജൂലൈ ആദ്യവാരമാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങുന്നത്. പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും പേര് മാറ്റുകയുമായിരുന്നു. ഈ സമയം പെണ്‍കുട്ടിയെ കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. 

പൊലീസിന്റെ അന്വേ്ഷണത്തിന് ഒടുവില്‍ ആതിരയെ കണ്ണൂര് നിന്ന് കണ്ടെത്തി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അതിനിടയില്‍ മകളെ കണ്ടെത്തുന്നതിനായി ആതിരയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. കോടതി ഹര്‍ജി പരിഗണിക്കവെ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. 

ഇസ്ലാം മതം അനുഷ്ടിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചാല്‍ വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും ആതിര കോടതിയില്‍ പറഞ്ഞു. മാതാപിതാക്കള്‍ ആതിരയുടെ ആവശ്യം അംഗീരിച്ചു. എന്നാല്‍ തീവ്രവാദ സംഘടനകള്‍ പെണ്‍കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ പ്രത്യേക പൊലീസ് സംരക്ഷണം പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com