'കടക്ക് പുറത്ത്'മുഖ്യമന്ത്രിയുടെ നിലപാടില്‍ അതൃപ്തിയുമായി സിപിഎം കേന്ദ്രനേതൃത്വം

മുഖ്യമന്ത്രിയുടെ ഈ സമീപനം പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുമെന്നും പ്രതികരണം അനാവശ്യമായിരുന്നെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു
'കടക്ക് പുറത്ത്'മുഖ്യമന്ത്രിയുടെ നിലപാടില്‍ അതൃപ്തിയുമായി സിപിഎം കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ നിലപാടില്‍ അതൃപ്തി അറിയിച്ച് സിപിഎം കേന്ദ്രനേതൃത്വം. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് സിപിഎം നേതൃത്വം തയ്യാറാകില്ല. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് കേന്ദ്രനേതൃത്വം അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്ത രീതിയും അത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ സമീപനവുമാണ് അതൃപ്തിക്ക് കാരണമായത്.

ക്രമസമാധാനപ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിക്കുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്നാണ് വിളിച്ചുചേര്‍ത്തതെന്ന് പ്രതീതിയാണ് പൊതുസമൂഹത്തിന് മുമ്പില്‍ ഉണ്ടാക്കിയത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സമാധാനം സൃഷ്ടിക്കാന്‍ ഉതകുന്ന നിലപാടുകളുണ്ടായിട്ടില്ലെന്ന സ്ഥിതിയുണ്ടാക്കിയെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസയം മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ സമീപനം ഒഴിവാക്കണ്ടേതായിരുന്നു എന്നാണ് നേതാക്കളുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഈ സമീപനം പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുമെന്നും പ്രതികരണം അനാവശ്യമായിരുന്നെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ നടത്തിയ സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം. നേരത്തെ തന്നെ സര്‍ക്കാരിനെതിരെ വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണം പിബി നേതൃത്വം ചര്‍ച്ച ചെയ്യാനിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം പരിഗണിക്കാനിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com