നടിയ്‌ക്കെതിരായ പരാമര്‍ശം അജുവര്‍ഗീസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

പൊലീസ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന്‌ കോടതി - ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് കൊണ്ട് മാത്രം കേസ് ഇല്ലാതാ കില്ല 
നടിയ്‌ക്കെതിരായ പരാമര്‍ശം അജുവര്‍ഗീസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആക്രമിപ്പെട്ട നടിയുടെ പേര് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ അജുവര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. പൊലീസ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് കൊണ്ട് മാത്രം കേസ് ഇല്ലാതാകില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അതേസമയം ഇക്കാര്യത്തില്‍ പരാതിക്കാരന്റെ നിലപാട് അറിയാന്‍ ഹൈക്കോടതി നോട്ടീസ് അയച്ചു.

കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജുവര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടന്റെ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നും കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി നടിയുടെ സത്യവാങ്മൂലവും അജു വര്‍ഗീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് കൊണ്ട് മാത്രം കേസ് ഇല്ലാതാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.

നടിക്കെതിരായ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ പോസ്റ്റില്‍ നിന്ന് നടിയുടെ പേര് പിന്‍വലിക്കുകയും ഖേദപ്രകടനവും നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com