പിസി ജോര്‍ജ്ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കണം; എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

സ്ത്രീത്വത്തെ തന്നെ അപകീര്‍ ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്
പിസി ജോര്‍ജ്ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കണം; എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

കൊച്ചി:  പിസി ജോര്‍ജ്ജിന്റെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമാണെന്നും ഈ പരാമര്‍ശത്തില്‍ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണെന്നും ചലചിത്ര പ്രവര്‍ത്തകരുടെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. ഏതെങ്കിലും തരത്തില്‍ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല ശ്രീ ജോര്‍ജ്ജ് തന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞു കണ്ടത്. ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയോടൊപ്പം നില്ക്കാനുള്ള മനസ്സ് കാട്ടിയില്ലാ എന്നതിലുപരി ഈ കേസില്‍ പ്രതിഭാഗത്തോടൊപ്പം ചേര്‍ന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണോ ജോര്‍ജെന്ന് ഞങ്ങള്‍ സംശയിക്കുന്നെന്നും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആരോപിക്കുന്നു.

സ്ത്രീത്വത്തെ തന്നെ അപകീര്‍ ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്. ഒപ്പം ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഇദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്വ ലംഘനം പരിഗണിച്ച് ഈ എംഎല്‍എക്കെതിരേ നടപടി എടുക്കണമെന്ന് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ നിയമസഭാ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തിലേക്ക് മടങ്ങിച്ചെന്ന് ജോലി ചെയ്യാന്‍ തയ്യാറാവുകയും ചെയ്ത ഞങ്ങളുടെ സഹപ്രവര്‍ത്തകയെ കേരളം മുഴുവന്‍ ആദരവോടെ നോക്കുകയും ഒരു മാതൃകയെന്നോണം ലോകം മുഴുവന്‍ അവളെ കാണുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എ ശ്രീ. പിസി ജോര്‍ജിന്റെ നിര്‍ഭാഗ്യകരമായ പ്രസ്താവന വരുന്നത്.  
താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തിലേക്ക് മടങ്ങിച്ചെന്ന് ജോലി ചെയ്യാന്‍ തയ്യാറാവുകയും ചെയ്ത ഞങ്ങളുടെ സഹപ്രവര്‍ത്തകയെ കേരളം മുഴുവന്‍ ആദരവോടെ നോക്കുകയും ഒരു മാതൃകയെന്നോണം ലോകം മുഴുവന്‍ അവളെ കാണുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്  ജോര്‍ജിന്റെ നിര്‍ഭാഗ്യകരമായ പ്രസ്താവന വരുന്നത്. ഏതെങ്കിലും തരത്തില്‍ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല ശ്രീ ജോര്‍ജ്ജ് തന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞു കണ്ടത്. ഒരു നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതില്‍ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ്. ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയോടൊപ്പം നില്ക്കാനുള്ള മനസ്സ് കാട്ടിയില്ലാ എന്നതിലുപരി ഈ കേസില്‍ പ്രതിഭാഗത്തോടൊപ്പം ചേര്‍ന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണോ ശ്രീ. PC ജോര്‍ജെന്ന് ഞങ്ങള്‍ സംശയിക്കുന്നു. സ്ത്രീത്വത്തെ തന്നെ അപകീര്‍ ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്. ഒപ്പം ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഇദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്വ ലംഘനം പരിഗണിച്ച് ഈ MLA ക്കെതിരേ നടപടി എടുക്കണമെന്ന് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ നിയമസഭാ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com