രാഷ്ട്രീയ അക്രമങ്ങള്‍; പാര്‍ട്ടിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി, സിപിഎം ബിജെപി സമാധാന ചര്‍ച്ച ഇന്ന്

തലസ്ഥാനത്തെ സംഘര്‍ഷം കൈകാര്യം ചെയ്തതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പിടിപ്പുകേടുണ്ടായെന്ന വിമര്‍ശനമാണ് ഇടതുമുന്നണിയില്‍ നിന്നും ഉയരുന്നത്
രാഷ്ട്രീയ അക്രമങ്ങള്‍; പാര്‍ട്ടിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി, സിപിഎം ബിജെപി സമാധാന ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന രാഷ്ട്രീയ അതിക്രമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയെ അതൃപ്തി അറിയിച്ചു. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അതിക്രമത്തിന്റെ പേരില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ അറസ്റ്റിലായത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെയാണ് രാഷ്ട്രീയ അതിക്രമങ്ങള്‍ വ്യാപിക്കുന്നതിലുള്ള അതൃപ്തി മുഖ്യമന്ത്രി പാര്‍ട്ടിയെ അറിയിച്ചത്. 

വ്യക്തി വിരോധമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാല്‍ പിടിയിലായിരിക്കുന്ന പ്രതികളുടെ സിപിഎം ബന്ധവും, രാഷ്ട്രീയ കാരണങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് ക്രമസമാധാന നില തകര്‍ന്നെന്ന പഴി നേരിടുന്നത്‌ സര്‍ക്കാരാണ്. അതിനിടെ തലസ്ഥാനത്തെ സംഘര്‍ഷം കൈകാര്യം ചെയ്തതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പിടിപ്പുകേടുണ്ടായെന്ന വിമര്‍ശനമാണ് ഇടതുമുന്നണിയില്‍ നിന്നും ഉയരുന്നത്. ക്രമസമാധാന നിലയെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറുടെ അടുത്തേക്ക് പോകേണ്ടിയിരുന്നില്ല എന്ന നിലപാടാണ് ഇടതുമുന്നണിയിലെ പലര്‍ക്കും. 

അതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സമാധാന ചര്‍ച്ചകള്‍ ഇന്ന് നടക്കും. കോട്ടയത്തും, തിരുവനന്തപുരത്തുമാണ് സമാധാന യോഗങ്ങള്‍ ചേരുന്നത്. സിപിഐഎം ബിജെപി ഉഭയകക്ഷി ചര്‍ച്ചകളാണ് നടക്കുന്നത്. 

തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ ജില്ലാ തല നേതാക്കള്‍ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com