ചട്ടങ്ങള്‍ പാലിച്ചാണ് ലോട്ടറി വില്‍പ്പനയെന്ന് മിസോറാം; കേരള സര്‍ക്കാര്‍ നിലപാട്‌ അന്യായമെന്ന് പത്രപരസ്യം

പാലക്കാട് നിന്നും പൊലീസ് പിടിച്ചെടുത്തത് അനധികൃത ലോട്ടറിയല്ല. ടിക്കറ്റ് വില്‍പ്പനയുടെ വിശദാംശങ്ങള്‍ കേരളത്തെ അറിയിച്ചിരുന്നു.
ചട്ടങ്ങള്‍ പാലിച്ചാണ് ലോട്ടറി വില്‍പ്പനയെന്ന് മിസോറാം; കേരള സര്‍ക്കാര്‍ നിലപാട്‌ അന്യായമെന്ന് പത്രപരസ്യം

കൊച്ചി: കേരളത്തിലെ ലോട്ടറി വില്‍പ്പന നിയമപ്രകാരമാണെന്നും ചട്ടങ്ങള്‍ പാലിച്ചുമാണെന്ന് വിശദീകരിച്ച് മിസോറാം ലോട്ടറിയുടെ പത്രപരസ്യം. മിസോറാം ലോട്ടറിയോടുള്ള കേരള സര്‍ക്കാരിന്റെ സമീപനം അന്യായമാണെന്ന് പരസ്യത്തില്‍ പറയുന്നു. 

മറ്റ് സംസ്ഥാനങ്ങളില്‍ തടസങ്ങളും, പരാതികളും ഇല്ലാതെ വില്‍പ്പന നടക്കുന്നു. ലോട്ടറി നിയമത്തിലെ ചട്ടങ്ങള്‍ പാലിച്ചാണ് വില്‍പ്പന. പാലക്കാട് നിന്നും പൊലീസ് പിടിച്ചെടുത്തത് അനധികൃത ലോട്ടറിയല്ല. ടിക്കറ്റ് വില്‍പ്പനയുടെ വിശദാംശങ്ങള്‍ കേരളത്തെ അറിയിച്ചിരുന്നു. ടീസ്റ്റ ടിസ്ട്രിബ്യൂട്ടേഴ്‌സിനെ വിതരണ ചുമതല ഏല്‍പ്പിച്ചത് സര്‍ക്കാരാണെന്നും പത്രപരസ്യത്തില്‍ പറയുന്നു.  മിസോറാം ലോട്ടറി ഡയറക്ടറാണ് പരസ്യം നല്‍കിയിരിക്കുന്നത്. 

മിസോറാം ലോട്ടറിയുടെ വില്‍പ്പനയും നറുക്കെടുപ്പും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com