ചിത്രയ്ക്ക് പ്രതിമാസം 25000 രൂപ സര്‍ക്കാര്‍ സഹായം; സി.കെ.വിനീതിന് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനം

സെക്രട്ടറിയേറ്റ് അസിസ്റ്റന്‍ഡ് ആയിട്ടായിരിക്കും വിനീതിനെ നിയമിക്കുക
ചിത്രയ്ക്ക് പ്രതിമാസം 25000 രൂപ സര്‍ക്കാര്‍ സഹായം; സി.കെ.വിനീതിന് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: പി.യു.ചിത്രയ്ക്ക് പരിശീലനത്തിന് സാമ്പത്തിക സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. കായികതാരങ്ങളുടെ എലൈറ്റ് പട്ടികയില്‍ ചിത്രയെ ഉള്‍പ്പെടുത്തി പ്രതിമാസം 25000 രൂപ സാമ്പത്തിക സഹായം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരിക്കുന്നത്. 

ചിത്രയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിന് പുറമെ ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് അസിസ്റ്റന്‍ഡ് ആയിട്ടായിരിക്കും വിനീതിനെ നിയമിക്കുക.

മതിയായ ഹാജര്‍ ഇല്ലെന്ന് പറഞ്ഞ് ഏജീസ് ഓഫീസില്‍ നിന്നും വിനീതിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രയ്ക്ക് പ്രതിമാസം 10000 രൂപയും ദിവസേന 500 രൂപ ബത്തയുമാണ് സര്‍ക്കാര്‍ നല്‍കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com