ഭിന്നലിംഗക്കാര്‍ക്ക് പെണ്‍ഷനും തിരിച്ചറിയല്‍ രേഖയും നല്‍കണമെന്ന് റിപ്പോര്‍ട്ട്

ഭിന്നലിംഗക്കാര്‍ക്ക് പെണ്‍ഷനും തിരിച്ചറിയല്‍ രേഖയും നല്‍കണമെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഭിന്നലിംഗക്കാര്‍ക്ക് പെണ്‍ഷനും തിരിച്ചറിയല്‍ രേഖയും നല്‍കണമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്ക് പെണ്‍ഷനും തിരിച്ചറിയല്‍ രേഖയും നല്‍കണമെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തിലെ ഭിന്നലിംഗക്കാരുടെ പുരോഗതി ലക്ഷ്യമിട്ട് നടത്തിയില സര്‍വേയിലാണ് ഈ കാര്യങ്ങളെല്ലാം ശുപാര്‍ശ ചെയ്യുന്നത്. 

ഭിന്നലിംഗ വ്യക്തിത്വത്തോടെ തിരിച്ചറിയല്‍ രേഖ നല്‍കണം, പെന്‍ഷന്‍ ആവിഷ്‌കരിക്കണം, 377ആം വകുപ്പ് ഭേദഗതി, എല്‍.ജി.ബി.റ്റി ബില്‍/നിയമം നടപ്പാക്കണം, ലിംഗമാറ്റ ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുക്കണം തുടങ്ങിയ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഭിന്നലൈംഗികത എന്നും എവിടെയും എപ്പോഴും സംഭവിക്കാവുന്ന ജൈവികമായ സാധാരണത്വമാണെന്ന ധാരണ കേരളത്തിലുമുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

വിദ്യാഭ്യാസം, കൗണ്‍സിലിങ് മേഖലകളിലെ പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കണം, എല്ലാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ അവബോധം നല്‍കണം, അതിക്രമങ്ങളില്‍ കാലതാമസമില്ലാത്ത നടപടിയുണ്ടാകണം, പൊതുഇടങ്ങളില്‍ തുല്യപങ്കാളിത്തം ഉറപ്പാക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ക്കും കൊഴിഞ്ഞുപോക്കിനും പരിഹാരമുണ്ടാക്കണം, പി.എസ്.സിയില്‍ സ്വന്തം ഐഡന്റിറ്റിയില്‍ അപേക്ഷിക്കാനും ജോലി നേടാനും അവസരമുണ്ടാക്കണം, പോലീസ് ആരോഗ്യപ്രവര്‍ത്തകര്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അടിയന്തിരമായി ബോധവല്‍ക്കരണം നല്‍കണം തുടങ്ങിയ അനേകം ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com