മഞ്ജുവിന്റേയും മോഹന്‍ലാലിന്റേയും സ്വത്തുക്കള്‍ പരിശോധിക്കണം; ദിലീപിനോട് മാത്രം കുശുമ്പ്‌ കുത്താന്‍ മുഖ്യമന്ത്രി ഇറങ്ങിത്തിരിക്കേണ്ടെന്ന് പി.സി.ജോര്‍ജ്

എല്ലാവരുടേയും അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടണം. അല്ലാതെ ഒരുവനെ മാത്രം ലക്ഷ്യം വെച്ച് കൊല്ലാന്‍ നടക്കുന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ല
മഞ്ജുവിന്റേയും മോഹന്‍ലാലിന്റേയും സ്വത്തുക്കള്‍ പരിശോധിക്കണം; ദിലീപിനോട് മാത്രം കുശുമ്പ്‌ കുത്താന്‍ മുഖ്യമന്ത്രി ഇറങ്ങിത്തിരിക്കേണ്ടെന്ന് പി.സി.ജോര്‍ജ്

കൊച്ചി: മഞ്ജു വാര്യരുടേയും, മോഹന്‍ലാലിന്റേയും സ്വത്തുക്കളേ കുറിച്ചും അന്വേഷിക്കണമെന്ന് പി.സി.ജോര്‍ജ്. അല്ലാതെ ദിലീപിനോട് മാത്രം കുശുമ്പ്‌ കുത്താന്‍ മുഖ്യമന്ത്രി ഇറങ്ങിത്തിരിക്കേണ്ടതില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. 

അനധികൃത സ്വത്തുണ്ടെങ്കില്‍ ദിലീപിന്റെ മാത്രമല്ല, മഞ്ജു, മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെ എല്ലാ നടി നടന്മാരുടേയും സ്വത്തുക്കള്‍ അന്വേഷിക്കണം. എല്ലാവരുടേയും അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടണം. അല്ലാതെ ഒരുവനെ മാത്രം ലക്ഷ്യം വെച്ച് കൊല്ലാന്‍ നടക്കുന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ല. 

എന്നാല്‍ ന്ടിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ പി.സി.ജോര്‍ജ് വിശദീകരണവും നടത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നാണ് പി.സി.ജോര്‍ജിന്റെ വാദം. ഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടിയെ ആറേഴ് നരാധമന്മാര്‍ ചേര്‍ന്ന് ക്രൂരമായി പീഢിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതിന് സമാനമായതാണ് നടി ആക്രമിക്കപ്പെട്ട സംഭവവും എന്നാണ് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞത്. എന്നാല്‍ നിര്‍ഭയയെ പോലെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി എങ്ങിനെയാണ് രണ്ടാം ദിനം ജോലിക്ക് പോയതെന്നാണ് താന്‍ ചോദിച്ചതെന്നും പി.സി.ജോര്‍ജ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com