ശംഖുമുഖത്തെ സാഗരകന്യക അശ്ലീലമെന്ന് പറഞ്ഞ് നളിനി നെറ്റോ എതിര്‍ത്തിരുന്നതായി കാനായി കുഞ്ഞിരാമന്‍

ശംഖുമുഖത്തെ സാഗരകന്യക അശ്ലീലമെന്ന് പറഞ്ഞ് നളിനി നെറ്റോ എതിര്‍ത്തിരുന്നതായി കാനായി കുഞ്ഞിരാമന്‍

അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ ഇടപെടല്‍ മൂലം സാഗരകന്യകയുടെ നിര്‍മാണം തടസങ്ങളില്ലാതെ നടന്നു

തിരുവനന്തപുരം: ശംഖുമുഖത്തെ സാഗരകന്യക പ്രതിമയുടെ നിര്‍മാണ സമയത്ത് ഇത് അശ്ലീലമാണെന്ന് പറഞ്ഞ് അന്നത്തെ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന നളിനി നെറ്റോ എിര്‍ത്തിരുന്നതായി പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമാന്‍ നായര്‍. എന്നാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ ഇടപെടല്‍ മൂലം സാഗരകന്യകയുടെ നിര്‍മാണം തടസങ്ങളില്ലാതെ നടന്നു. 

അശ്ലീല പ്രതിമയുടെ നിര്‍മാണം അനുവദിക്കില്ലെന്നായിരുന്നു നളിനി നെറ്റോയുടെ വാദം. പ്രതിമയുടെ നിര്‍മാണത്തിന് വേണ്ട മെറ്റീരിയല്‍ നല്‍കുന്നതും നിര്‍ത്തിവെച്ചു. ഇതേകുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ചീഫ് എന്‍ജിനിയറും മറ്റും അടങ്ങുന്ന ഒരു സമിതിയേയും നിയോഗിച്ചതായി ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. 

നിര്‍മാണം നടക്കാതെ വന്നതോടെ മുഖ്യമന്ത്രിയെ കാണാന്‍ ചെന്നു. എന്താ കുഞ്ഞിരാമാ എന്നായിരുന്നു മുഖ്യന്റെ ചോദ്യം. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ കളക്ടറെ വിളിച്ച് ശംഖുമുഖത്ത് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. കളക്ടര്‍ കാനായി എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പേരെന്തെന്നായി മുഖ്യമന്ത്രി. കാനായി എന്നല്ല, കുഞ്ഞിരാമന്‍ എന്നാണ് പേരെന്ന് മുഖ്യമന്ത്രി കളക്ടറോട് പറഞ്ഞു. 

കുഞ്ഞിരാമന് പ്രതിമി നിര്‍മിക്കുന്നതിന് വേണ്ട എല്ലാ സാമാഗ്രികളും എത്തിച്ചു കൊടുക്കാനായിരുന്നു മുഖ്യമന്ത്രി കളക്ടറോട് നിര്‍ദേശിച്ചത്. ഇനി ഇതേക്കുറിച്ചൊരു പരാതി വരരുതെന്ന് മുഖ്യന്‍ കളക്ടര്‍ക്ക് താക്കിത് നല്‍കുകയും ചെയ്തതായി കാനായി കുഞ്ഞിരാമന്‍. കരുണാകരനെ പോലെ ഇച്ഛാശക്തിയുള്ള ഒു മുഖ്യമന്ത്രി ഉണ്ടായതിനാലാണ് ശംഖുമുഖത്ത് സാഗരകന്യകയുടെ പ്രതിമ ഉയര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. 

കോട്ടയത്ത് അക്ഷര ശില്‍പത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണും ശില്‍പം കാണാന്‍ നില്‍ക്കാതിരുന്നത് വേദനിപ്പിച്ചിരുന്നതായും കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com