മഅദനി കേസില്‍ കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി; ടിഎയും ഡിഎയും മാത്രമേ ഈടാക്കാവു

കര്‍ണാടകത്തിന്റെ കസ്റ്റഡിയിലുള്ള മഅദനിക്ക് കേരളം സുരക്ഷ നല്‍കേണ്ടെന്ന്‌ സുപ്രീംകോടതി
മഅദനി കേസില്‍ കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി; ടിഎയും ഡിഎയും മാത്രമേ ഈടാക്കാവു

ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനുള്ള സുരക്ഷയ്ക്ക് വന്‍തുക നല്‍കണമെന്ന കര്‍ണാകട പൊലീസിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സുരക്ഷയ്ക്കായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ടിഎയും, ഡിഎയും മാത്രമെ അനുവദിക്കാന്‍ സാധിക്കുകയുള്ളെന്ന് കോടതി വ്യക്തമാക്കി. ഇത് എത്രയെന്ന് നാളെ കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 

ഇത് സുപ്രീംകോടതിയാണ്. സുപ്രീംകോടതി ഉത്തരവിനെ വിലകുറച്ച് കാണരുതെന്ന് കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി താക്കീത് നല്‍കി. മഅദനി വികലാംഗനാണ്. ഒരു വികലാംഗന് സുരക്ഷ ഒരുക്കുന്നതിനാണോ ഇത്ര വലിയ തുക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കോടതി ചോദിച്ചു. കര്‍ണാടക സര്‍ക്കാരിന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചുകൂടെ.പൊലിസുകാരുടെ തൊഴില്‍ദാതാവാണോ മഅദനിയെന്നും  കോടതി. കര്‍ണാടകത്തിന്റെ കസ്റ്റഡിയിലുള്ള മഅദനിക്ക് കേരളം സുരക്ഷ നല്‍കേണ്ട. ഇക്കാര്യത്തില്‍ കേരളം ആവലാതിപ്പെടേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കോടതി ചേര്‍ന്ന സമയത്ത് വിഷയം മഅദനിയുടെ അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മഅദനിയുടെ യാത്ര മുടക്കാന്‍ വേണ്ടിയുള്ള നീക്കമാണ് കര്‍ണാടക സര്‍ക്കാരിന്റേതെന്ന് മഅദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. ഇതിന് മുന്‍പ് കേരളത്തിലേക്ക് പോകാന്‍ അനുമതി ലഭിച്ചപ്പോള്‍ 80000 രൂപയായിരുന്നു സുരക്ഷ ചെലവ്. എന്നാലിപ്പോള്‍ ഒരു പൊലീസുകാരന് മാത്രം ചെലവ് 8000 രൂപയെന്നാണ് കര്‍ണാടക പൊലീസ് പറയുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com