ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കും വഹാബിനും വോട്ട് ചെയ്യാനായില്ല;  വിമാനം വൈകിപ്പിച്ചെന്ന് ആക്ഷേപം

വോട്ടിംഗ് സമയം കഴിഞ്ഞതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യാന്‍ കഴിയാതെ പോയത് - ദില്ലിയാത്രക്കായി മൂന്ന് വിമാനം കയറിയിറങ്ങി - വിമാനം മനപൂര്‍വ്വം വൈകിപ്പിച്ചതാണെന്നും എംപിമാര്‍
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കും വഹാബിനും വോട്ട് ചെയ്യാനായില്ല;  വിമാനം വൈകിപ്പിച്ചെന്ന് ആക്ഷേപം

ന്യൂഡെല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല. വോട്ടിംഗ് സമയം കഴിഞ്ഞതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യാന്‍ കഴിയാതെ പോയത്. മുംബൈ-ദില്ലിയാത്രക്കായി മൂന്ന് വിമാനം കയറിയിറങ്ങിയതാണ് വോട്ട് ചെയ്യാന്‍ കഴിയാതെ പോയത്. വിമാനം മനപൂര്‍വ്വം വൈകിപ്പിച്ചതാണെന്നും എംപിമാര്‍ പറയുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 771 എംപിമാര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ പത്തുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്. ഏഴ് മണിക്കാണ് ഫലപ്രഖ്യാപനം. 

വിജയിക്കാന്‍ ആവശ്യമായത് 395 വോട്ടുകളാണ്. വെങ്കയ്യ നായിഡുവിന് 484 വോട്ടുകള്‍ ലഭിക്കുമെന്നാണ് എന്‍ഡിഎ കണക്ക് കൂട്ടുന്നത്. എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്‌ഐര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഇതിനകം തന്നെ പിന്തുണയറിച്ചിട്ടുണ്ട്. ഈ മൂന്ന് പാര്‍ട്ടികള്‍ക്ക് മാത്രമായി 67 എംപിമാരാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com