ഉയര്‍ന്ന നിരക്ക് കൊച്ചി മെട്രോയ്ക്ക് തിരിച്ചടിയാകുന്നു; സ്ഥിരം യാത്രക്കാര്‍ പേരിന് മാത്രം

പഠനത്തിനും, ജോലിക്കുമായി പോകുന്നവര്‍ മെട്രോയെ സ്ഥിരം യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് കുറവാണ്‌
ഉയര്‍ന്ന നിരക്ക് കൊച്ചി മെട്രോയ്ക്ക് തിരിച്ചടിയാകുന്നു; സ്ഥിരം യാത്രക്കാര്‍ പേരിന് മാത്രം

കൊച്ചി: ഉയര്‍ന്ന യാത്ര നിരക്ക് കൊച്ചി മെട്രോയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റ്‌സ് നടത്തിയ സര്‍വേയിലാണ് ഉയര്‍ന്ന യാത്ര നിരക്കിനെ തുടര്‍ന്ന് കൊച്ചി മെട്രോയെ സ്ഥിരം യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് കുറവാണെന്ന് വ്യക്തമാകുന്നത്. 

പഠനത്തിനും, ജോലിക്കുമായി പോകുന്നവര്‍ മെട്രോയെ സ്ഥിരം യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് കുറവാണെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചത് മുതല്‍ ഇത് ആദ്യമായാണ് ഇതുമായി ബന്ധപ്പെട്ട ഒരു സര്‍വേ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കുസാറ്റിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു സര്‍വേ.

സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം ആളുകളും ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം ആളുകള്‍ മാത്രമാണ് മെട്രോയെ സ്ഥിരം യാത്രയ്ക്കാണ് പ്രയോജനപ്പെടുത്തുന്നുള്ളു. എന്നാല്‍ മെട്രോ യാത്ര സ്ത്രീകള്‍ക്ക് സുരക്ഷിതമാണെന്നാണ് 82 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com