മുഖ്യമന്ത്രി പേടിച്ചു പനിവരുന്നയാള്‍, ഉപദേശകരില്‍ മന്ദബുദ്ധികളെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

കെഎസ്ആര്‍ടിസി ഭരിക്കുന്നത് വ്യാജ മാണിക്യവും വ്യാജ മന്ത്രിയുമാണെന്ന് രാജു
മുഖ്യമന്ത്രി പേടിച്ചു പനിവരുന്നയാള്‍, ഉപദേശകരില്‍ മന്ദബുദ്ധികളെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: ഇടയ്ക്കിടെ പേടിച്ചു പനിവരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും പി രാജു പരിഹസിച്ചു. ഇവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്നും പി രാജു പറഞ്ഞു.

കെഎസ്ആര്‍ടിസിക്കെതിരെയും പി രാജു രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. കെഎസ്ആര്‍ടിസി ഭരിക്കുന്നത് വ്യാജ മാണിക്യവും വ്യാജ മന്ത്രിയുമാണെന്ന് രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിയ സിപിഐ അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ നേരത്തെ കൂട്ടമായി സ്ഥലം മാറ്റിയിരുന്നു.

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സിപിഎമ്മുമായി കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ പരിഹസിച്ച് സിപിഐ ജില്ലാ സെക്രട്ടറി രംഗത്തുവന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com