സത്‌നാം സിങ്ങിന് വേണ്ടി ഹൈക്കോടതിയില്‍ പിതാവിന്റെ സങ്കട ഹര്‍ജി; കോടതി കേസ് മാറ്റിവെച്ചത് നാല്‍പതിലധികം തവണ

ആദ്യ തവണ വാദം കേട്ടതിന് ശേഷം നാല്‍പതിലധികം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്
സത്‌നാം സിങ്ങിന് വേണ്ടി ഹൈക്കോടതിയില്‍ പിതാവിന്റെ സങ്കട ഹര്‍ജി; കോടതി കേസ് മാറ്റിവെച്ചത് നാല്‍പതിലധികം തവണ

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ സത്‌നാം സിങ് കൊല്ലപ്പെട്ട കേസിലെ വിചാരണ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സത്‌നാം സിങ്ങിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കുന്നു. ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി നല്‍കുന്നതിനായി സത്‌നാം സിങ്ങിന്റെ പിതാവ് കൊച്ചിയിലെത്തി. 

അഞ്ച് വര്‍ഷം മുന്‍പ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു ദുരൂഹ സാഹചര്യത്തില്‍ ബിഹാര്‍ സ്വദേശിയായ സത്‌നാം സിങ് കൊല്ലപ്പെടുന്നത്. വള്ളിക്കാവിലെ അശ്രമത്തില്‍ വെച്ച് അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കരുനാഗപ്പള്ളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. 

മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സത്‌നാം സിങ്ങിന്റെ കുടുംബം രംഗത്ത് വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മാനസികാരോഗ്യ കേന്ദ്രം ജീവനക്കാരേയും, മാനസിക രോഗികളേയും പ്രതിയാക്കിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ട് സത്‌നാം സിങ്ങിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും, ആദ്യ തവണ വാദം കേട്ടതിന് ശേഷം നാല്‍പതിലധികം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com