ധൈര്യമുണ്ടെങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടു;ആര്‍എസ്എസിനെ വെല്ലുവിളിച്ച് കോടിയേരി

ധൈര്യമുണ്ടെങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടു;ആര്‍എസ്എസിനെ വെല്ലുവിളിച്ച് കോടിയേരി

അക്രമത്തിനുള്ള സന്ദേശമാണ് ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനം

തിരുവനന്തപുരം: ധൈര്യമുണ്ടെങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ആര്‍എസ്എസിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി. അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരളത്തിലേക്കുള്ള വരവ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കോടിയേരി പറഞ്ഞു. 

അക്രമത്തിനുള്ള സന്ദേശമാണ് ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനം. അമിത് ഷാ വന്ന് പോയതിന് ശേഷമാണ് കേരളത്തില്‍ അക്രമങ്ങള്‍ രൂക്ഷമായത്. ആര്‍എഎസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കുടുംബങ്ങളെ രാജ്ഭവന് മുന്നില്‍ അണിനിരത്തി സിപിഎം നടത്തിയ സത്യാഗ്രഹസമരത്തില്‍ പങ്കെടുത്തായിരുന്നു കോടിയേരിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com