മഹാരാജാസിലെ തലതെറിച്ച മക്കളെ...വിദ്യാര്‍ഥികള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഭീഷണി കത്ത്

ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ജയിലിൽ കിടക്കുന്ന സിനിമാതാരത്തിനൊപ്പം ലഞ്ചും ഡിന്നറും കഴിക്കാനും, കൂടെ താമസിക്കാനുമുള്ള സൗകര്യവും ലാൽജി അങ്കിൾ വിചാരിച്ചാൽ ചെയ്തു തരാവുന്നതെയുള്ളു
മഹാരാജാസിലെ തലതെറിച്ച മക്കളെ...വിദ്യാര്‍ഥികള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഭീഷണി കത്ത്

മഹാരാജാസിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ മുന്നറിയിപ്പുമായി പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. വിദ്യാര്‍ഥികളും പൊലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ പി.എസ്.രഘുവിന്റെ ഭാര്യയായ സൗമ്യ രഘുവാണ് വിദ്യാര്‍ഥികള്‍ക്കായി ഭീഷണി കത്ത് എഴുതിയത്. 

ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നിങ്ങളുടെ നെഞ്ചത്ത് അസിസ്റ്റന്റ് സിറ്റി കമ്മിഷണര്‍ ലാല്‍ ജിയെക്കൊണ്ട് പൂക്കളമിടിക്കുമെന്ന് സൗമ്യ പറയുന്നത്. 

പ്രിയപ്പെട്ട എന്റെ മഹാരാജാസ് കോളേജിലെ തലതെറിച്ചമക്കളെ ....' ഞാൻ സൗമ്യ രഘു ,BCA ക്കും Plus 1 നും പഠിക്കുന്ന രണ്ട് മക്കളുടെ അമ്മയാണ് ,എന്റെ ഭർത്താവ്വ് എറണാകുളത്ത് ജോലി ചെയ്യുന്ന പോലിസ് ഉദ്ദോ ഗസ്ഥനാണ്. ഇന്നത്തെ പത്രങ്ങൾ വായിച്ചപ്പോൾ മുതൽ മനസ്സിൽ തുടങ്ങിയതാണ് നിങ്ങളോട് അല്പം കാര്യങ്ങൾ പറയണമെന്നത് ......

നിങ്ങളിന്നലെ നടത്തിയ അക്രമങ്ങൾ വളരെ മികച്ച തായിരുന്നു. നിങ്ങൾ നല്ല ഉന്നമുള്ളവരുമാണ്, എറണാകുളം AC ലാൽജി സാറിനും CI അനന്ത ലാൽ സാറിനും, SI ജോസഫ് സാജൻ സാറിനെയും പിന്നെ കുറച്ച് പോലീസ് കാരെയും നിങ്ങൾ നല്ല ഭംഗിയായി എറിഞ്ഞ് പരിക്കേൽപ്പിച്ചു. കൊള്ളാം നിങ്ങൾ വളരെ നല്ല ഭാവിയുള്ളവരാണ്, ഭാവിയിൽ നിങ്ങൾ സ്വന്തം അച്ഛന്റെയും അമ്മയേയുടെയുമൊക്കെ തലതല്ലി പൊളിക്കാൻ യോഗ്യത ഉള്ളവരാണെന്നും നിങ്ങൾ തെളിയിച്ചു, ഇനി നിങ്ങൾ വേണമെങ്കിൽ പോലീസ് സ്റ്റേഷന്റെ മുന്നിൽ വന്ന് " ഏമാൻമാരെ ... ഏമാൻമാരെ .... ഞങ്ങളുമുണ്ടേ... എന്ന പാട്ടും മുടിയഴിച്ചിട്ട് പാടിക്കോ, അതും നിങ്ങൾക്ക് ഭാവിയിൽ ഉപകാരപ്പെടും, വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ മുന്നിൽ നിന്ന് അവരെ ആക്ഷേപിക്കാനുള്ള പരിശീലനവുമാവട്ടെ, കൂട്ടുകൂടി നിങ്ങൾ ചെയ്ത പ്രവർത്തികൾക്ക് ജനമൈത്രി പോലീസ് മാമന്മാര് വെള്ളക്കടലാസിൽ നല്ല വൃത്തിയായി സമ്മാനം തരും അതുറപ്പാ'..

അത് പക്ഷെ ഒരോരുത്തരും ഒറ്റക്കൊറ്റക്ക് വാങ്ങേണ്ടി വരും' പോലീസ് മാമന്മാരെ തല്ലിയതിനുള്ള സർട്ടിഫിക്കറ്റ് കിട്ടിയതിനാൽ നിങ്ങൾക്ക് വിദേശത്ത് ജോലിക്കും, സർക്കാർ ജോലിയും വളരെ എളുപ്പത്തിൽ കിട്ടും. അതിനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പോലീസ് അങ്കിളുമാര് ചോദിക്കുമ്പോൾ തന്നെ വീട്ടിലെത്തിച്ചു തരും, ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ജയിലിൽ കിടക്കുന്ന സിനിമാതാരത്തിനൊപ്പം ലഞ്ചും ഡിന്നറും ഒക്കെ കഴിക്കാനും കൂടെ താമസിക്കാനുമുള്ള സൗകര്യവും ലാൽജി അങ്കിൾ വിചാരിച്ചാൽ ചെയ്തു തരാവുന്നതെയുള്ളു. , കാരണം അദ്ദ്ദേഹം വളരെ നന്ദിയുള്ളവനാണ് കൊടുത്തത് പലിശ സഹിതം തിരിച്ച് കൊടുക്കുന്ന നല്ല ശീലം അദ്ദേഹത്തിനുണ്ട്, അത് കൊണ്ട് ഒരു ' ഓണസമ്മാനം ' ഉറപ്പ്, അതിനുള്ള പൂക്കളം അദ്ഹേം ഇട്ട് തുടങ്ങിയിട്ടുണ്ടാവും.

കേരളത്തിലെ ഒരുപാട് ഗുണ്ടാമാമൻമാർക്ക് ലാൽജി അങ്കിൾ ഒരുപാട് സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്. സ്ക്രാച്ച് & വിൻ ആയിട്ടും ലക്കി ഡ്രോ ആയിട്ടും, ചിലർക്ക് ബംബർ സമ്മാനവും കൊടുത്തിട്ടുണ്ട്. എന്തായാലും രണ്ട് സൈക്കിൾ അഗർബത്തി വാങ്ങി പ്രാർത്ഥിച്ചോ ആ ഭാഗ്യവാൻ നിങ്ങളാവാൻ , പിന്നെ ജീവിതത്തിൽ തിരിഞ്ഞ് നോക്കേണ്ടി വരില്ല ... സർക്കാർ ചിലവിൽ താമസം ഭക്ഷണം എല്ലാം നിങ്ങൾക്ക് ലാൽജി പോലിസ് മാമൻ സംഘടിപ്പിച്ച് തരും.... സന്തോഷായില്ലെ....

ഈ പറഞ്ഞതെല്ലാം കാര്യം, ഒറപ്പായും നടക്കാവുന്നത്, ഇനി ഞാൻ നിങ്ങളോട് അല്പം തമാശ പറയട്ടെ ...!! മക്കളെ നമ്മൾ ഭാരതിയരും കേരളിയരുമാണ് ,നമുക്ക് തനതായ ഒരു സംസ്ക്കാരമുണ്ട് . നമ്മൾ ദൈവത്തിന്റെ മുകളിലും മാതാവിനും പിതാവിന്നും തൊട്ടു ചേർന്നുമാണ് ഗുരുക്കന്മാരെ കാണുന്നത് " പക്ഷെ കുട്ടികളെ നിങ്ങൾ ചെയ്തു കൂട്ടുന്ന പ്രവൃത്തികൾ കാണുമ്പോൾ ഞങ്ങൾ അമ്മമാരുടെ മനസ്സ് പിടയുകയാണ് ....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com