രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരേയും ഓര്‍ക്കണമായിരുന്നു; ജെയ്റ്റ്‌ലിക്ക് എംബി രാജേഷിന്റെ തുറന്ന കത്ത്

കേരളത്തിലെത്തുന്ന പാര്‍ട്ടി നേതാക്കളെ  പൂമാലയും ബൊക്കയും നല്‍കിയാണ് സ്വീകരിക്കുകയെന്നും മറിച്ച് കല്ലേറിലൂടെയും പ്രതിഷേധത്തിലൂടെയുമല്ലായെന്നും പ്രതിരോധ മന്ത്രിക്ക് മനസിലായിട്ടുണ്ടാവുമെന്നും രാജേഷ്
രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരേയും ഓര്‍ക്കണമായിരുന്നു; ജെയ്റ്റ്‌ലിക്ക് എംബി രാജേഷിന്റെ തുറന്ന കത്ത്

തിരക്കുള്ള ഔദ്യോഗിക ജീവിതത്തിനിടെ കേരളത്തിലെത്തി ഗുണ്ടാ ആക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവിന്റെ വീട് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച യഥാര്‍ത്ഥ രക്തസാക്ഷികളെ മറുന്നുവെന്ന് എം.ബി രാജേഷ് എം.പി. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലൂടെയാണ് എംപി രാജേഷ് അരുണ്‍ ജെയ്റ്റ്‌ലിയെ വിമര്‍ശിച്ചിരിക്കുന്നത്. 

രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച പട്ടാളക്കാരായ നിരവധി രക്തസാക്ഷികളുടെ വീട് കേരളത്തിലുണ്ട്.  തന്റെ തിരക്കിനിടെ അവിടെ കൂടി അരുണ്‍ ജെയ്റ്റ്‌ലി സന്ദര്‍ശിക്കേണ്ടിയിരുന്നുവെന്നും എം.ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. 

കേരളത്തിലെത്തുന്ന പാര്‍ട്ടി നേതാക്കളെ  പൂമാലയും ബൊക്കയും നല്‍കിയാണ് സ്വീകരിക്കുകയെന്നും മറിച്ച് കല്ലേറിലൂടെയും പ്രതിഷേധത്തിലൂടെയുമല്ലായെന്നും പ്രതിരോധ മന്ത്രിക്ക് മനസിലായിട്ടുണ്ടാവുമെന്നും രാജേഷ് തുറന്നടിച്ചു. 

രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണമെടുത്താല്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളേക്കാള്‍ ഏറെ പിറകിലാണ് കേരളം.ദേശീയ ചാനലുകളില്‍ നടക്കുന്ന ദിവസേനയുള്ള ചര്‍ച്ച പോലും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് മാത്രമാണ്.സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടക്കുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം.ഈ അവസരത്തില്‍ സമാധാനം ഉറപ്പാക്കാനുള്ള എന്തെങ്കിലും അഭിപ്രായ പ്രകടനമെങ്കിലും അരുണ്‍ജെയ്റ്റിലിക്ക് മുന്നോട്ട് വെക്കാമായിരുന്നുവെന്നും രാജേഷ് കത്തില്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com