കൂടെ ആളില്ലെന്നു പറഞ്ഞ് അപകടത്തില്‍ പെട്ടയാളെ ചികിത്സിച്ചില്ല, തമിഴ്‌നാട് സ്വദേശി മരിച്ചു, ആശുപത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

സന്നദ്ധ സംഘടനയുടെ ആംബുലന്‍സിലാണ് അപകടത്തില്‍ പെട്ടയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കൂടെ ആരും ഇല്ലെന്നു പറഞ്ഞ് ഇവര്‍ മടക്കി അയയ്ക്കുകയായിരുന്നു
കൂടെ ആളില്ലെന്നു പറഞ്ഞ് അപകടത്തില്‍ പെട്ടയാളെ ചികിത്സിച്ചില്ല, തമിഴ്‌നാട് സ്വദേശി മരിച്ചു, ആശുപത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

കൊല്ലം: കൂട്ടിരിക്കാന്‍ ആളില്ലെന്നു പറഞ്ഞ് സ്വകാര്യ ആശുപത്രികള്‍ മടക്കിയ, വാഹനാപകടത്തില്‍പ്പെട്ട തമിഴ്‌നാട്ടുകാരന്‍ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകന്‍ എന്ന മുപ്പതുകാരനാണ് മരിച്ചത്. ഇതുംസബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുക്കാന്‍ ഐജി മനോജ് എബ്രഹാം കൊല്ലം പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി.

സന്നദ്ധ സംഘടനയുടെ ആംബുലന്‍സിലാണ് അപകടത്തില്‍ പെട്ടയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കൂടെ ആരും ഇല്ലെന്നു പറഞ്ഞ് ഇവര്‍ മടക്കി അയയ്ക്കുകയായിരുന്നു. കൊല്ലത്തെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പ്രതികരണം സമാനമായിരുന്നു. പിന്നീട് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഏഴര മണിക്കൂറിനു ശേഷം രാവിലെ ആറു മണിയോടെയാണ് മുരുകന്‍ മരണത്തിനു കീഴടങ്ങിയത്. 

അപകടത്തില്‍ പെട്ടയാള്‍ക്കു ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുക്കാന്‍ ഐജി മനോജ് എബ്രഹാം കൊല്ലം പൊലീസ് കമ്മിഷണര്‍ അജിത ബീഗത്തിനു നിര്‍ദേശം നല്‍കി. മെഡിസിറ്റി ആശുപത്രിക്കെതിരെ കേസെടുക്കാനാണ് നിര്‍ദേശം. ഗുരുതര ചട്ടലംഘനമാണ് ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അജിത ബീഗം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com