ദുബൈയില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി

ഇടപാടുകാരെന്ന വ്യാജേന ഇവിടെ എത്തിയാണ് യുവതിയെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് രക്ഷിച്ചത്
ദുബൈയില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി

ദുബൈ: അല്‍എയ്‌നിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി പെണ്‍കുട്ടിയെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപെടുത്തി. സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പാസ്‌പോര്‍ട്ട് ലഭിച്ച യുവതി തിങ്കളാഴ്ച കേരളത്തിലേക്ക് പുറപ്പെടും. 

അല്‍എയ്‌നില്‍ എത്തിയ പെണ്‍കുട്ടിയെ ദീപ എന്ന് പേരുള്ള യുവതി സ്വീകരിക്കുകയും പിന്നീട് ഇവരുടെ താവളത്തിലേക്ക് കടത്തുകയുമായിരുന്നു. ആശുപത്രി റിസപ്ഷനിസ്റ്റായി 35000 രൂപ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് വഴിയാണ് യുവതി ദുബൈയില്‍ എത്തിയത്. 

എന്നാല്‍ ചതിയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് മനസിലാക്കിയതോടെ പെണ്‍കുട്ടി ഇവരോട് സഹകരിക്കാന്‍ വിസമ്മതിച്ചു. ഇതോടെ പെണ്‍കുട്ടിയെ ഇവര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നു മൊബൈല്‍ ഫോണ്‍ ഇവര്‍ പിടിച്ചുവാങ്ങി. 

പിന്നീട് ഇവിടെ നിന്നും രക്ഷപെടുന്നതിന് വഴി കണ്ടെത്തുന്നതിനായി പെണ്‍കുട്ടി അവരുമായി അനുനയപ്പെടുകയും, മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങിയെടുക്കയും ആയിരുന്നു. മൊബൈല്‍ കയ്യില്‍ കിട്ടിയതോടെ യുവതി വിവരങ്ങള്‍ നാട്ടില്‍ അറിയിച്ചു. ഇടപാടുകാരെന്ന വ്യാജേന ഇവിടെ എത്തിയാണ് യുവതിയെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് രക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com