ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നാളെ തിരുവനന്തപുരത്തെത്തും

ബിജെപി ഓഫീസ് ആക്രമണം സംബന്ധിച്ച് പരാതി ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം - കമ്മീഷന്റെ പ്രത്യേക അന്വേഷണ സംഘം നാളെ തിരുവന്തപുരത്തെത്തും
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കുന്നു. കമ്മീഷന്റെ പ്രത്യേക അന്വേഷണ സംഘം നാളെ തിരുവന്തപുരത്തെത്തും. ബിജെപി ഓഫീസ് ആക്രമണം സംബന്ധിച്ച് പരാതി ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം. ബിജെപി ഓഫീസ് ആക്രമണത്തില്‍ ഓഫീസ് സെക്രട്ടറി പരാതി നേരത്ത ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.

ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണസംഘം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊലചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും രാജേഷിനെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കാനും അന്വേഷണസംഘം  തീരുമാനിച്ചിട്ടുണ്ട്.  ഉന്നത ഉദ്യോഗസ്ഥര്‍ നാലുദിവസത്തെ തെളിവെടുപ്പ് നടത്തും. 

കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി കഴിഞ്ഞ ദിവസം കേരളത്തിലെത്തി കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തിലെത്തി അന്വേഷണം നടത്തുന്നത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com