പിണറായി ഭരണത്തില്‍ പോലീസ് സ്‌റ്റേഷന്‍ സഖാക്കള്‍ ഭരിക്കുന്നുവെന്ന് കുമ്മനം

പോലീസ് സ്‌റ്റേഷനില്‍ സെല്‍ ഭരണത്തിന്റെ പേരില്‍ സര്‍ക്കാരിന് തന്നെ താഴെ ഇറങ്ങേണ്ടിവന്ന ചരിത്രം കേരളത്തിലുണ്ട് - സംസ്ഥാന പോലീസ് ഭരണം എങ്ങോട്ടാണ് പോവുന്നത്എന്ന് ഈ സംഭവം വ്യക്തമാക്കുന്നു
പിണറായി ഭരണത്തില്‍ പോലീസ് സ്‌റ്റേഷന്‍ സഖാക്കള്‍ ഭരിക്കുന്നുവെന്ന് കുമ്മനം

തിരുവനന്തപുരം: പിണറായി ഭരണത്തില്‍ പോലീസ് സ്‌റ്റേഷന്‍ സഖാക്കള്‍ ഭരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബി ജെ പി ക്കാരെ ആക്രമിച്ചതിന് കുമരകത്ത് അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി വച്ച് കസേരയില്‍ ഇരുന്ന് സെല്‍ഫി എടുത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സംസ്ഥാന പോലീസ് ഭരണം എങ്ങോട്ടാണ് പോവുന്നത്എന്ന് ഈ സംഭവം വിളിച്ചു പറയുന്നുവെന്നും കുമ്മനം പറയുന്നു.

ഇതാണ് പിണറായി പോലീസ്  എന്നായിരുന്നു അയാളുടെ പ്രഖ്യാപനം . സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണനും തയ്യാറാകണം. പോലീസ് സ്‌റ്റേഷനില്‍ സെല്‍ ഭരണത്തിന്റെ പേരില്‍ സര്‍ക്കാരിന് തന്നെ താഴെ ഇറങ്ങേണ്ടിവന്ന ചരിത്രം കേരളത്തിലുണ്ട്. തിരുവനന്തപുരത്ത് അക്രമത്തിന് ഒപ്പംനിന്ന പോലീസിന്റെ മറ്റൊരു മുഖമാണ് കുമരകത്ത് പ്രതിയുടെ തലയില്‍ സ്വന്തം തൊപ്പി വച്ച് കൊടുത്ത പോലീസ് ഉദ്യോഗസ്ഥന്റേതെന്നും കുമ്മനം ഫെയ്‌സ് ബുക്കില്‍ കുറിച്ചു

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ബി ജെ പി ക്കാരെ ആക്രമിച്ചതിന് കുമരകത്ത് അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി വച്ച് കസേരയില്‍ ഇരുന്ന് സെല്‍ഫി എടുത്തത് പിണറായി ഭരണത്തില്‍ പോലീസ് സ്‌റ്റേഷന്‍ സഖാക്കള്‍ ഭരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
സംസ്ഥാന പോലീസ് ഭരണം എങ്ങോട്ടാണ് പോവുന്നത്എന്ന് ഈ സംഭവം വിളിച്ചു പറയുന്നു. പ്രവര്‍ത്തകന്റെ ജല്പനവും ശ്രദ്ധയമാണ് . 'ഇതാണ് പിണറായി പോലീസ് ' എന്നായിരുന്നു അയാളുടെ പ്രഖ്യാപനം . സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണനും തയ്യാറാകണം. പോലീസ് സ്‌റ്റേഷനില്‍ സെല്‍ ഭരണത്തിന്റെ പേരില്‍ സര്‍ക്കാരിന് തന്നെ താഴെ ഇറങ്ങേണ്ടിവന്ന ചരിത്രം കേരളത്തിലുണ്ട്. തിരുവനന്തപുരത്ത് അക്രമത്തിന് ഒപ്പംനിന്ന പോലീസിന്റെ മറ്റൊരു മുഖമാണ് കുമരകത്ത് പ്രതിയുടെ തലയില്‍ സ്വന്തം തൊപ്പി വച്ച് കൊടുത്ത പോലീസ് ഉദ്യോഗസ്ഥന്റേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com