മലയാളിയോട് കളിക്കാന്‍ വയ്യ; റിപബ്ലിക് ചാനല്‍ റിവ്യു ഓപ്ഷന്‍ എടുത്തുമാറ്റി

മലയാളിയോട് കളിക്കാന്‍ വയ്യ; റിപബ്ലിക് ചാനല്‍ റിവ്യു ഓപ്ഷന്‍ എടുത്തുമാറ്റി

അര്‍ണാബിനെയും ചാനലിന്റെ സംഘപരിവാര്‍ ഭക്തിയേയും പറ്റി കണക്കിന് പരിഹസിച്ചുകൊണ്ടാണ് റിവ്യു കമന്റുകളില്‍ മലയാളികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്

ലയാളികളുടെ കൂട്ടമായുള്ള നെഗറ്റീവ് റിവ്യുവിനെത്തുടര്‍ന്ന് അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ റിപബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും റിവ്യു ഓപ്ഷന്‍ എടുത്തുമാറ്റി. 

കേരളത്തെ താറടിച്ചു കാണിക്കുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്തുവിട്ടതിനെ തുടര്‍ന്ന് മലയാളികള്‍ കഴിഞ്ഞ ദിവസം റിപബ്ലിക് ടിവിയുടെ പേജില്‍ പുവര്‍ റിവ്യു രേഖപ്പെടുത്തുകയും കൂട്ട പൊങ്കാല ഇടുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ റിവ്യു ഓപ്ഷന്‍ എടുത്തുകളായാന്‍ കാരണമായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. 

മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ ചാനലിനെ പരിഹസിച്ച മലയാളികള്‍ അതൊരു ക്യാമ്പയിനായിത്തന്നെ ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു. അര്‍ണാബിനെയും ചാനലിന്റെ സംഘപരിവാര്‍ ഭക്തിയേയും പറ്റി കണക്കിന് പരിഹസിച്ചുകൊണ്ടാണ് റിവ്യു കമന്റുകളില്‍ മലയാളികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. 

ഇന്നലെ രാവിലെ 4.7 ആയിരുന്ന ചാനലിന്റെ ഫേസ്ബുക്ക് പേജ് റേറ്റിങ് വൈകുന്നേരമായപ്പോഴേക്കും 2.3ആയി കുറച്ചുകൊടുത്തു മലയാളികള്‍. ഗുഡ്‌വില്‍ അക്കൗണ്ടില്‍ ഇത് കോടികളുടെ നഷ്ടം വരുത്തുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ചാനല്‍ ഇപ്പോള്‍ റേറ്റിങ് ഓപ്ഷന്‍ പിന്‍വലിച്ചിരിക്കുന്നത്.

സംഘപരിവാറിനെ ന്യായീകരിക്കുന്ന റിപബ്ലിക് ചാനല്‍ തുടക്കം മുതല്‍തന്നെ ദേശീയതയുടെ പേരില്‍ കേരളത്തെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കി വരികയാണ്. കേരളത്തില്‍ അക്രമ രാഷ്ട്രീയമാണ് നടക്കുന്നത്  എന്ന തരത്തില്‍ ഈ ചാനല്‍ പുറത്തുവിട്ട വാര്‍ത്തകള്‍ പുറം നാടുകളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ദോഷകരമായി ബാധിക്കും എന്ന അവസ്ഥ വന്നപ്പോഴാണ് ചാനലിനെതിരെ കേരളിയര്‍ ഒരുപോലെ രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com