ഡി-സിനിമാസ് പൂട്ടിയത് നിയമം പാലിച്ച്: ചാലക്കുടി മുനിസിപ്പാലിറ്റി

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി മുനിസിപ്പാലിറ്റിയുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ഡി-സിനിമാസ് പൂട്ടിയത് നിയമം പാലിച്ച്: ചാലക്കുടി മുനിസിപ്പാലിറ്റി

കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി മുനിസിപ്പാലിറ്റിയുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മുനിസിപ്പില്‍ ചട്ടങ്ങളും നിയമവും പാലിച്ചാണ് തിയേറ്റര്‍ കോംപ്ലക്‌സ് അടപ്പിച്ചതെന്ന് ചാലക്കുടി മുനിസിപ്പാലിറ്റി വിശദീകരിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപ് സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിവെച്ചത്.

തിയേറ്ററില്‍ ജനറേറ്റര്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് എടുത്തിട്ടില്ലെന്ന കാരണം ചൂണ്ടികാണിച്ചാണ് നഗരസഭ അടച്ചുപൂട്ടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ലൈസന്‍സ് എടുത്തിരുന്നുവെന്നും ഈ വര്‍ഷം ലൈസന്‍സിനുളള ഫീസ് അടച്ചുകഴിഞ്ഞെന്നും തിയേറ്റര്‍ അധികൃതര്‍ പറയുന്നു. 

ഡി സിനിമാസിന് നിര്‍മാണ അനുമതി നല്‍കിയതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക മുനിസിപ്പാലിറ്റി യോഗത്തിലായിരുന്നു തിയേറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരും സംയുക്തമായാണ് തീരുമാനം കൈക്കൊണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com