ഡി സിനിമാസ് പൂട്ടിയത് റദ്ദാക്കി, നഗരസഭയുടെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

ഡി സിനിമാസിന് പ്രവര്‍ത്തനാനുമതിയുണ്ടെന്നും നഗരസഭയുടെ നടപടി നിയമവിരുദ്ധമാണന്നും ഹൈക്കോടതി
ഡി സിനിമാസ് പൂട്ടിയത് റദ്ദാക്കി, നഗരസഭയുടെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസ് തിയറ്റര്‍ പൂട്ടിയ നഗരസഭയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഡി സിനിമാസിന് പ്രവര്‍ത്തനാനുമതിയുണ്ടെന്നും നഗരസഭയുടെ നടപടി നിയമവിരുദ്ധമാണന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ഡി സിനിമാസ് പൂട്ടാനുളള ചാലക്കുടി നഗരസഭയുടെ തീരുമാനത്തിന് എതിരെ ദിലീപിന്റെ സഹോദരനാണ് ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന പേരിലാണ് നഗരസഭ അധികൃതര്‍ ഡിസിനിമാസ് അടച്ചുപൂട്ടിയത്. ഇത് അംഗീകരിക്കാനാവില്ല. സിനിമാ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭയ്ക്ക് അധികാരമില്ലന്നും കോടതി നിരീക്ഷിച്ചു.

ചാലക്കുടി നഗരസഭാ കൗണ്‍സില്‍ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നാണ് ഡിസിനിമാസ് പൂട്ടാന്‍ തീരുമാനിച്ചത്. താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെയാണ് ഡി സിനിമാസിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന ആരോപണം ചര്‍ച്ച ചെയ്യുന്നതിനായാണ് നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നത്.  ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ അടച്ചുപൂട്ടണമെന്ന് ഏകകണ്ഠമായാണ് തീരുമാനം കൊക്കൊണ്ടത്.

ഡി സിനിമാസിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയത് യുഡിഎഫ് നഗരസഭ ഭരിക്കുന്ന കാലത്താണെന്നായിരുന്നു എല്‍ഡിഎഫ് ആരോപിച്ചത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ഡി സിനിമാസ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ പൊളിച്ചുമാറ്റാത്തത് എന്താണെന്ന ചോദ്യമാണ് യുഡിഎഫ് ഉയര്‍ത്തിയത്്. അടച്ചുപൂട്ടുന്നതിന് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞ കാരണങ്ങള്‍ ഇതൊക്കെയാണെങ്കിലും നല്‍കിയ നോട്ടിസില്‍ അനുമതിയില്ലാതെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച കാര്യമാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് നിലനില്‍ക്കില്ലെന്ന് അപ്പോള്‍ തന്നെ വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡി സിനിമാസിന്റെ നിര്‍മാണത്തിനായി ഭൂമി കയ്യേറിയതായി ആക്ഷേപം ഉയര്‍ന്നെങ്കിലും പിന്നീടു പരിശോധയില്‍ കയ്യേറ്റമില്ലന്നു  സര്‍വേ വിഭാഗം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com