കള്ളവോട്ട് ചെയ്തവരെവിടെ; കെ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കള്ളവോട്ട് ചെയ്ത 75 പേരുടെ കൃത്യമായ പേര് വിവരം നല്‍കണമെന്ന് കോടതി - ഇത്രയധികം ആളുകളെ വിസ്തരിക്കുക  എളുപ്പമല്ല  
കള്ളവോട്ട് ചെയ്തവരെവിടെ; കെ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

മഞ്ചേശ്വരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് കോടതിയുടെ രൂക്ഷവിമര്‍ശനം.കള്ളവോട്ട് ചെയ്ത 75 പേരുടെ കൃത്യമായ പേര് വിവരം നല്‍കണമെന്ന് കോടതി സുരേന്ദ്രന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കേസില്‍ ഇത്രയധികം ആളുകളെ വിസ്തരിക്കുക എന്നത് എളുപ്പം കാര്യമല്ലെന്നും ലാഘവത്തോടെയാണോ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു. 

കള്ളവോട്ട് ചെയ്‌തെന്ന് അവകാശവാദവുമായി 250 പേരുകളുടെ അ്ഡ്രസാണ് സുരേന്ദ്രന്‍ കോടതിയില്‍ നല്‍കിയത്. ഇതിന്റെ ഭാഗമായി കോടതി 75 പേര്‍ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ചുരുക്കം ആളുകള്‍ മാത്രമാണ് ഹാജരായിരുന്നത്. സമന്‍സ് കിട്ടാത്തതാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതെന്നും കോടതിയില്‍ കിട്ടിയ മേല്‍വിലാസം ശരിയായതല്ലെന്നും കോടതി കണ്ടെത്തി. ഈ സാഹചര്യത്തില്‍ 75 പേരുടെ കൃത്യമായ മേല്‍വിലാസം നല്‍കണമെന്നും സുരേന്ദ്രന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് 22ന് വീണ്ടും പരിഗണിക്കും.

മൂന്ന് പേരോട് ഹാജരാകാന്‍ കോടതി ഇന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുപേര്‍ മാത്രമാണ് ഹാജരായത്. രണ്ടുപേരില്‍ നിന്നും കോടതി മൊഴി രേഖപ്പെടുത്തി. 75 പേരില്‍ 45 പേരും വിദേശത്താണ്. 45 പ്രവാസികള്‍ക്ക് മൊഴിനല്‍കാന്‍ കോടതിയിലെത്താനുള്ള യാത്രാ ചെലവ് ഹരജിക്കാരന്‍ തന്നെ നല്‍കണം. ഇവര്‍ക്ക് ഹൈക്കോടതിയില്‍ വരാനും തിരിച്ചുപോകാനുമുള്ള യാത്രാച്ചെലവ് ലക്ഷങ്ങള്‍ വരും. 

മഞ്ചേശ്വരത്ത് 259 പേര്‍ കള്ളവോട്ട് ചെയതുവെന്നാരോപിച്ചാണ് സുരേന്ദ്രന്‍ വിജയിച്ച പിബി അബ്ദുള്‍ റസാഖിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തത്. 89 വോട്ടുകള്‍ക്കായിരുന്നു അബ്ദുള്‍ റസാഖിന്റെ വിജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com