അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നേടിയവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി;തിരിച്ചേല്‍പ്പിക്കാന്‍ വന്‍ തിരക്ക്

സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വിവരങ്ങള്‍ നല്‍കി മുന്‍ഗണന കാര്‍ഡ് കൈവശപ്പെടുത്തിയവര്‍ക്കെതിരെ പൊലീസില്‍ കേസുകൊടുക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം
അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നേടിയവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി;തിരിച്ചേല്‍പ്പിക്കാന്‍ വന്‍ തിരക്ക്

തിരുവനന്തപുരം: അര്‍ഹതയില്ലാതെ ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്ക് നേരെ അധികൃതര്‍ പ്രോസിക്യൂഷന്‍ നടപടിക്കൊരുങ്ങുന്നു. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വിവരങ്ങള്‍ നല്‍കി മുന്‍ഗണന കാര്‍ഡ് കൈവശപ്പെടുത്തിയവര്‍ക്കെതിരെ പൊലീസില്‍ കേസുകൊടുക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. വിവരം പുറത്തായതോടെ കാര്‍ഡ് മാറ്റിയെടുക്കാനുള്ളവരുടെ നീണ്ട നിരയാണ് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍. അറിഞ്ഞും അറിയാതെയും മുന്‍ഗണനാ കാര്‍ഡ് കൈവശപ്പെടുത്തിയവര്‍ എല്ലാവരും കാര്‍ഡ് മാറ്റിയെടുക്കാനായി എത്തുന്നുണ്ട്.

കാര്‍ഡ് തിരികെ നല്‍കുന്നതിനുള്ള അവസാന തീയതി ഇന്നലെവരെയാണ് എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ തിരക്ക് കണ്ട് 20വരെ നീട്ടി.
സംസ്ഥാനമാകെ ഇതുവരെ 43,396 സര്‍ക്കാര്‍ ജീവനക്കാര്‍ കാര്‍ഡുകള്‍ മാറ്റി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കാര്‍ഡുകള്‍ മാറ്റിയത്. 7684പേര്‍. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് ഇവിടെ 717പേരാണ് കാര്‍ഡുകള്‍ മാറ്റിയത്. എറണാകുളത്ത് 2,631 പേര്‍ കാര്‍ഡുകള്‍ മാറ്റിയെടുത്തപ്പോള്‍ കോഴിക്കോട് 2,830പേര്‍ കാര്‍ഡുകള്‍ മാറ്റി. 

സമയപരിധി നീട്ടിയതുകൊണ്ട് കാര്‍ഡ് തിരികെ ഏല്‍പ്പിക്കാത്തവര്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി 20ശേഷം ആരംഭിക്കും. സമയപരിധി ഇന്നലെ അവസാനിക്കും എന്ന ധാരണയില്‍ കാര്‍ഡ് തിരികെ ഏല്‍പ്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com