ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സമഗ്ര അന്വേഷണം: എന്‍സിപിയുടെ പരാതി ഡിജിപിക്ക് കൈമാറി

ഉഴവൂര്‍ വിജയന്റെ മരണം അന്വേഷിക്കണമെന്ന എന്‍സിപി കോട്ടയം ജില്ലാ ഘടകത്തിന്റെ പരാതി ഡിജിപിക്ക് കൈമാറി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് തുടര്‍നടപടി
ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സമഗ്ര അന്വേഷണം: എന്‍സിപിയുടെ പരാതി ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണം അന്വേഷിക്കണമെന്ന എന്‍സിപി കോട്ടയം ജില്ലാ ഘടകത്തിന്റെ പരാതി ഡിജിപിക്ക് കൈമാറി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് തുടര്‍നടപടി. ഉഴവൂരിന്റെ മരണത്തിനിടയാക്കിയ  സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നായിരുന്നു എന്‍സിപി കോട്ടയം ജില്ലാകമ്മറ്റിയുടെ പരാതി. ഇന്നലെ ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

എന്‍സിപി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി വിളിച്ച്  കൊലവിളി നടത്തുന്നതായി ഉഴവൂര്‍ പരാതിപ്പെട്ടിരുന്നതായി കായംകുളത്തെ വ്യവസായിയാ നൗഷാദ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നത്തെ തുടര്‍ന്നാണ് വിജയനെ ഭീഷണിപ്പെടുത്തിയതെന്നും സുള്‍ഫിക്കര്‍ തന്നോട് വെളിപ്പെടുത്തിയതായും നൗഷാദ് പറഞ്ഞിരുന്നു.

സംഭാഷണത്തിന്റെ ശസംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ വിഷയം കൂടുതല്‍ ഗൗരവകരമായി. 'അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല' എന്നിങ്ങനെയായിരുന്നു സുള്‍ഫിക്കര്‍ മയൂരിയുടെ സംഭാഷണം. എന്‍സിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുള്‍ഫിക്കര്‍ ഇതിനു പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയതെന്ന് സന്തതസഹചാരിയായിരുന്ന എന്‍സിപി നേതാവ് വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com