കേരളത്തെ ആക്രമിച്ചപ്പോള്‍ മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തുവന്നു: പിണറായി

ഈ നാട് ഒന്നാമതാണ് എന്നാണു ഒരേശബ്ദത്തില്‍ മലയാളികള്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. പ്രത്യേകിച്ച് ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് രൂപപ്പെട്ടത്.
കേരളത്തെ ആക്രമിച്ചപ്പോള്‍ മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തുവന്നു: പിണറായി

തിരുവനന്തപുരം: കേരളം ആക്രമിക്കപ്പെടുന്നു എന്ന പ്രതീതി ഉയര്‍ന്നപ്പോള്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തു വന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങളുടെ കേരളം നന്മയുടെ നാടാണ്, പുരോഗതിയുടെയും നേരിന്റെയും വിളനിലമാണ്, ഈ നാട് ഒന്നാമതാണ് എന്നാണു ഒരേശബ്ദത്തില്‍ മലയാളികള്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. പ്രത്യേകിച്ച് ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് രൂപപ്പെട്ടത്. സംഘടിതാക്രമണങ്ങളെ ഒത്തൊരുമയോടെ യാഥാര്‍ഥ്യങ്ങളിലൂന്നി നിന്ന് മറുപടി കൊടുക്കുവാന്‍ സഹായിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി പറയുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്: 

പുരോഗതിയുടെ അസുലഭ തിളക്കവുമായി രാജ്യത്തിന്റെ അഭിമാനമായി നിലക്കൊള്ളുന്ന കേരളത്തെ വര്‍ഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കുന്നതിനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും കുത്സിത ശ്രമങ്ങള്‍ക്ക് നേരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്തു നില്‍പ്പ് അപൂര്‍വമായ അനുഭവമായിരുന്നു.

കേരളം ആക്രമിക്കപ്പെടുന്നു എന്ന പ്രതീതി ഉയര്‍ന്നപ്പോള്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തു വന്നു, ഞങ്ങളുടെ കേരളം നന്മയുടെ നാടാണ്, പുരോഗതിയുടെയും നേരിന്റെയും വിളനിലമാണ്, ഈ നാട് ഒന്നാമതാണ് എന്നാണു ഒരേശബ്ദത്തില്‍ മലയാളികള്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. പ്രത്യേകിച്ച് ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് രൂപപ്പെട്ടത്.

ഈ കൂട്ടായ ഇടപെടലിന്റെ ഫലമായി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള കേരളത്തിനെതിരായ ആസൂത്രിത പ്രചാരണവും ദല്‍ഹി ആസ്ഥാനമായുള്ള ഒരു വിഭാഗം സ്‌പോണ്‍സേര്‍ഡ് മുഖ്യധാരാമാധ്യമങ്ങള്‍ സൃഷ്ടിച്ച നുണക്കഥകളും ഒന്നൊന്നായി പൊളിച്ചടുക്കപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന സ്വാഭാവികമായ പ്രതികരണങ്ങളിലൂടെയാണ് ഇത് സാധിച്ചത് എന്നത് പ്രത്യാശാ നിര്ഭരമാണ്. കേരളത്തിന്റെ നേട്ടങ്ങളെ താറടിച്ചു കാട്ടാനും രാജ്യത്തെ ഏറ്റവും മികച്ച ജനാധിപത്യ സമൂഹത്തെ തകര്‍ക്കാനുമുള്ള ആസൂത്രിത രാഷ്ട്രീയ പദ്ധതിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെങ്ങും ഉള്ള മലയാളികള്‍ നേരിട്ട വിധം ആവേശം കൊള്ളിക്കുന്നതാണ്. സൈബര്‍ മേഖലയിലെ ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല, സാധാരണ രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായി ഇടപെടാത്തവരും കക്ഷി രാഷ്ട്രീയ ബന്ധങ്ങളില്ലാത്തവരും ഈ ഇടപെടലില്‍ മുന്നില്‍ തന്നെ നിന്നു.

ആശയവിനിമയരംഗത്ത് ചടുലമായ പരിവര്‍ത്തനങ്ങളും അത്ഭുതകരമായ നേട്ടങ്ങളും കൈവരിക്കാന്‍ സോഷ്യല്‍ മീഡിയ ഉപകരിച്ചിട്ടുണ്ടെങ്കിലും അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തി സ്വാര്‍ത്ഥ സങ്കുചിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാല്‍ളള ഉപകരണമായി ഈ സാധ്യതയെ ദുരുപയോഗം ചെയ്യുന്നത് അപകടകരായ പ്രവണതയാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും വിദ്വേഷവും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്.

ഭാവിയിലും നമ്മുടെ നാടിനു നേരെ ഉയരുന്ന ഏതാക്രമണത്തെയും ഐക്യത്തോടെ പ്രതിരോധിക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ തികഞ്ഞ ഗൗരവത്തോടെ, ഭാവനാ പൂര്‍ണ്ണമായി ഈ കാര്യങ്ങളില്‍ ഇടപെടുന്ന സുഹൃത്തുക്കള്‍ അടങ്ങിയ ഒരു ബൗദ്ധിക കൂട്ടായ്മ ((Think Tank) പ്രവര്‍ത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ നനല്‍കിയ ഇമെയില്‍ വിലാസത്തില്‍ അയക്കണം എന്ന് താല്പര്യപ്പെടുന്നു. You can cotnribute your share/views/content by emailing at : 
teamsmview@gmail.com

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com