മന്ത്രിയുടെ ഭര്‍ത്താവിനെതിരെയുള്ള വാര്‍ത്ത തെറ്റെന്ന് മുഖ്യമന്ത്രി;എല്‍ഡിഎഫ് ജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ചെയ്തത് 

സിപിഎം കേന്ദ്ര കമ്മിറ്റിക്കോ പൊലീസിനോ ഇത്തരത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും  മുഖ്യമന്ത്രി
മന്ത്രിയുടെ ഭര്‍ത്താവിനെതിരെയുള്ള വാര്‍ത്ത തെറ്റെന്ന് മുഖ്യമന്ത്രി;എല്‍ഡിഎഫ് ജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ചെയ്തത് 

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരന്‍ ദളിത് യുവതിയെ മര്‍ദിച്ചുവെന്ന വാര്‍ത്ത തെറ്റെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സിപിഎം കേന്ദ്ര കമ്മിറ്റിക്കോ പൊലീസിനോ ഇത്തരത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കെ.ഭാസ്‌കരനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനായ കെ.ഭാസ്‌കരന്‍ തെരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ചുവെന്നും ഇതിനെതിരെ യുവതി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നുമായിരുന്നു വാര്‍ത്ത.

പരാതി അവാസ്തവമാണ്. എല്‍ഡിഎഫ് വിജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുണ്ടായ വാര്‍ത്തയാണത്. മട്ടന്നൂരില്‍ എല്‍ഡിഎഫ് നേടിയ വിജയം മറച്ചുപിടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ വിഷയം ഉന്നയിച്ചത്. 

ആഗസ്റ്റ് എട്ടാം തിയതി പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ പോളിങ് ഉദ്യോഗസ്ഥരോട് ശൈലജയുടെ ഭര്‍ത്താവായ കെ. ഭാസ്‌കരനെപ്പറ്റി ഷീല പരാതി പറഞ്ഞു. തുടര്‍ന്ന് ഭാസ്‌കരന്‍ ഷീലയുടെ നേര്‍ക്ക് തിരിയുകയും ചീത്തവിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പരാതി എന്നായിരുന്നു വാര്‍ത്ത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com