വീണ്ടും കടക്ക്പുറത്ത്: ജോലിസമയത്ത് പിരിവിനെത്തിയ സിപിഎമ്മുകാരെ സബ്കളക്ടര്‍ പുറത്താക്കി

സംഭവത്തില്‍ പ്രതിഷേധിച്ച് ദേവികുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനവും യോഗവും ചേര്‍ന്നു
വിആര്‍ പ്രേംകുമാര്‍
വിആര്‍ പ്രേംകുമാര്‍

മൂന്നാര്‍: ദേവികുളം ആര്‍ഡിഒ ഓഫിസില്‍ പിരിവിനെത്തിയ സിപിഎം പ്രവര്‍ത്തകരെ പുതിയ സബ്കളക്ടര്‍ പുറത്താക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് ദേവികുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനവും യോഗവും ചേര്‍ന്നു.

കണ്ണൂരില്‍ ഇകെ നായനാര്‍ സ്മാരക നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ പിരിവിനായി ദേവികുളം ആര്‍ഡിഒ ഓഫിസിലെത്തിയത്. ഇവരെ സബ്കലക്ടര്‍ പ്രേംകുമാറിന്റെ നിര്‍ദേശപ്രകാരം ഗണ്‍മാന്‍ ഓഫിസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സിപിഎം ജില്ലാ കമ്മിറ്റിയംഗം ആര്‍ ഈശ്വരന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇറക്കി വിട്ടത്.

ഓഫിസ് പ്രവര്‍ത്തിക്കുന്ന സമയത്ത് പിരിവ് അനുവദിക്കാനാവില്ലെന്ന് കളക്ടര്‍ നടപടിയെടുക്കുകയായിരുന്നു. ഇതിനെതിരെ സിപിഎമ്മുകാര്‍ പ്രതിഷേധിച്ചെങ്കിലും കളക്ടറുടെ നിലപാടില്‍ മാറ്റമൊന്നുമുണ്ടായില്ല. 

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ ശക്തമായ നിലപാടെടുത്ത ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിന് ശേഷം പകരം വന്നയാളാണ് വയനാട് സബ്കളക്ടര്‍ ആയിരുന്ന വിആര്‍ പ്രേംകുമാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com