ദിലീപിനോടുള്ള ഇപ്പോഴത്തെ പെരുമാറ്റത്തില്‍ മലയാളിയുടെ കാപട്യം വ്യക്തം; ദിലീപിന് പിന്തുണയുമായി ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി

ദിലീപിനോടുള്ള ഇപ്പോഴത്തെ പെരുമാറ്റത്തില്‍ മലയാളിയുടെ കാപട്യം വ്യക്തം; ദിലീപിന് പിന്തുണയുമായി ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനു പിന്തുണയുമായി റസൂല്‍ പൂക്കുട്ടി. കുറ്റം തെളിയിക്കപ്പെടുന്നതു വരെ കുറ്റാരോപിതര്‍ നിരപരാതിയാണ്. ദിലീപിനെ കുറ്റവാളിയാക്കാന്‍ ഇത്ര തിടുക്കമെന്തിനാണെന്നും ഓസ്‌ക്കാര്‍ ജേതാവ് പൂക്കുട്ടി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 

മാധ്യമങ്ങള്‍ക്കു അവരുടെ റേറ്റിങ് വര്‍ധിപ്പിക്കാനുള്ള ഒരു സര്‍ക്കസായിരുന്നു ഇതുവരെ നടന്നിരുന്നത്. തെളിവെടുപ്പിന്റെ സമയത്ത് മാധ്യമങ്ങള്‍ക്കു മുന്നില്‍ ദിലീപിനെ പ്രദര്‍ശിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പൂക്കുട്ടി അഭിപ്രായപ്പെട്ടു. അറസ്റ്റിലായ ഉടന്‍ ദിലീപിനെ കയ്യൊഴിഞ്ഞ സിനിമ സംഘടന തന്നെ അത്ഭുതപ്പെടുത്തിയെന്നും പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.

റസൂല്‍ പൂക്കുട്ടി: ദിലീപ് അറസ്റ്റിലായ ഉടന്‍ അദ്ദേഹത്തെ ഉപേക്ഷിച്ച മലയാള ചലച്ചിത്രലോകത്തിന്റെ സമീപനം എന്നെ അത്ഭുതപ്പെടുത്തി. 'അമ്മ' അദ്ദേഹത്തെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒഴിവാക്കി! കുറ്റാരോപിതര്‍ അത് തെളിയിക്കപ്പെടുന്നത് വരെ നിരപരാധികളാണ്, നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച്. അദ്ദേഹത്തെ കുറ്റവാളിയാക്കാന്‍ ഇത്ര തിടുക്കമെന്താണ്? ഇതിലൊരു ആള്‍ക്കൂട്ട മനോഭാവമുണ്ട്. മാധ്യമവിചാരണയെക്കുറിച്ച് പറയാതിരിക്കുകയാണ് നല്ലത്. അവരുടെ റേറ്റിംഗ് വര്‍ധിപ്പിക്കാനുള്ള ഒരു സര്‍ക്കസ് ആയിരുന്നു അത്. തെളിവെടുപ്പിന്റെ സമയത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശനം നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല അന്വേഷണസംഘത്തിന്. നിയമസംവിധാനം ഈ കേസിനെ വിവേകബുദ്ധിയോടെ നോക്കിക്കാണുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത്രയും പറഞ്ഞ് ആ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവത്തെ ന്യായീകരിക്കുകയല്ല ഞാന്‍. അത് നന്നായി അന്വേഷിക്കുകയും പ്രതികളെ ശിക്ഷിക്കുകയും വേണം. കേരളം ലൈംഗികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ സമൂഹമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ക്ഷമിക്കാവുന്നതല്ല. പക്ഷേ ദിലീപിനോടുള്ള ഓരോരുത്തരുടെ ഇപ്പോഴത്തെ പെരുമാറ്റത്തില്‍ മലയാളിയുടെ കാപട്യം വ്യക്തമാണ്. പാവം ദിലീപ്, അദ്ദേഹം കുറ്റവാളിയല്ലെങ്കില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com