പുന്നമടക്കായലില്‍ ആവേശം വാനോളമെത്തും; ഓളപ്പരപ്പിലെ വള്ളങ്ങളുടെ കുതിപ്പ്‌ ഇന്ന്

ചുണ്ടന്‍ ഇനത്തില്‍ 24 ഉള്‍പ്പെടെ 78 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
പുന്നമടക്കായലില്‍ ആവേശം വാനോളമെത്തും; ഓളപ്പരപ്പിലെ വള്ളങ്ങളുടെ കുതിപ്പ്‌ ഇന്ന്

ആലപ്പുഴ: പുന്നമടക്കാടയിലിലെ ഒളപ്പരപ്പില്‍ ആവേശം പകര്‍ന്ന് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് 65ാമത് ജലോത്സവം ഉദ്ഘാടനം ചെയ്യുക. ചുണ്ടന്‍ ഇനത്തില്‍ 24 ഉള്‍പ്പെടെ 78 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഇത് ആദ്യമായാണ് ഇത്രയും അധികം വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 
രാവിലെ പതിനൊന്ന് മണിക്കാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍. ഉച്ചതിരിഞ്ഞ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും നടക്കും. ഇതിന് പിന്നാലെ ചെറുവള്ളങ്ങളുടേയും, ചുണ്ടന്‍വള്ളങ്ങളുടേയും ഫൈനലും.

മുഖ്യമന്ത്രിയെ കൂടാതെ ഏഴ് മന്ത്രിമാരും, പ്രതിപക്ഷ നേതാവും, എംപിമാരു, എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധികളും മറ്റ് പ്രമുഖരും ജലോത്സവത്തിനായെത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com