കേരളത്തിലെ സത്രീകളൊന്നായി പിസി ജോര്‍ജ്ജിനെതിരെ മുന്നോട്ട് വന്നില്ലെങ്കില്‍ ചരിത്രം നിങ്ങളോട് ക്ഷമിക്കില്ല

'മാന്യമായി ജീവിക്കുന്ന സ്ത്രീകള്ക്കാായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴിയിലൂടെ പുറത്ത് കൊണ്ടുവരും'ഇതാണ് പിസി യുടെ പ്രശ്‌നം  
കേരളത്തിലെ സത്രീകളൊന്നായി പിസി ജോര്‍ജ്ജിനെതിരെ മുന്നോട്ട് വന്നില്ലെങ്കില്‍ ചരിത്രം നിങ്ങളോട് ക്ഷമിക്കില്ല

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ സ്ത്രീവിരുദ്ധത എങ്ങെനെയൊക്കെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതിന്റെ ഒരു പാഠപുസ്തകമാണ് പിസി ജോര്‍ജ്ജെന്ന് അധ്യാപികയും എഴുത്തുകാരിയുമായി സുജസൂസന്‍ ജോര്‍ജ്ജ്. കേരള വനിതാ കമ്മീഷനെക്കുറിച്ച് അദ്ദേഹം ഇന്നലെ പറഞ്ഞ കാര്യങ്ങളും ഈ പാഠപുസ്തകത്തിലെ ഒരു അധ്യായമാക്കാന്‍ കൊള്ളാം. രാഷ്ട്രീയത്തിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് ന ടത്തുന്ന പഠനങ്ങള്‍ക്കുള്ള അക്ഷയഖനിയാണ് പിസി ജോര്‍ജിന്റെ മഹദ് പ്രസ്താവനകളെന്നും സുജ അഭിപ്രായപ്പെട്ടു. 

ഇവയെല്ലാം അക്കാദമിക് പഠനങ്ങള്‍ക്കും സാംസ്‌ക്കാരിക പഠനങ്ങള്‍ക്കുമായീ ശേഖരിച്ച് വെയ്‌ക്കേണ്ടതാണ്. പില്ക്കാലത്തേക്ക് വളരെ പ്രയോജനം ചെയ്യും.
തറപ്പെണ്ണുങ്ങളെന്ന് നിങ്ങള്‍ വിളിക്കുന്ന മനുഷ്യര്‍ക്കാണ് വനിതാ കമ്മീഷന്‍ സംരക്ഷണം നല്‌കേണ്ടതെന്നാണ് എന്നെ പോലുള്ള നിരവധി ആളുകള്‍ കരുതുന്നത്. അതൊരു രാഷ്ട്രീയ പ്രശ്‌നമാണ്. ആ വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന് എനിക്ക് തോന്നുന്നുമില്ല. കേരളത്തിലെ സ്ത്രീകളൊന്നായി ഈ എംസിപിക്കെതിരായി മുന്നോട്ട് വന്നില്ലെങ്കില്‍ ചരിത്രം നമ്മളോട് ക്ഷമിക്കില്ലെന്നും സുജ സൂസന്‍ ജോര്‍ജ്ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള രാഷ്ട്രീയത്തില്‍ സ്ത്രീവിരുദ്ധത എങ്ങെനെയൊക്കെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതിന്റെ ഒരു പാഠപുസ്തകമാണ് പിസി ജോര്‍ജ്. കേരള വനിതാ കമ്മീഷനെക്കുറിച്ച് അദ്ദേഹം ഇന്നലെ പറഞ്ഞ കാര്യങ്ങളും ഈ പാഠപുസ്തകത്തിലെ ഒരു അധ്യായമാക്കാന്‍ കൊള്ളാം. രാഷ്ട്രീയത്തിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് ന ടത്തുന്ന പഠനങ്ങള്‍ക്കുള്ള അക്ഷയഖനിയാണ് പിസി ജോര്‍ജിന്റെ മഹദ് പ്രസ്താവനകള്‍. ഇവയെല്ലാം അക്കാദമിക് പഠനങ്ങള്‍ക്കും സാംസ്‌ക്കാരിക പഠനങ്ങള്‍ക്കുമായീ ശേഖരിച്ച് വെയ്‌ക്കേണ്ടതാണ്. പില്ക്കാലത്തേക്ക് വളരെ പ്രയോജനം ചെയ്യും.
സഖാവ് എം സി ജോസഫൈന്‍ അധ്യക്ഷയായ കേരള വനിതാ കമ്മീഷന്‍ സുദൃഢമായ ചുവടുകളാണ് എടുക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് പിസി ജോര്‍ജ് നടത്തിയ അപമാനകരമായ പ്രസ്താവനയുടെ മേല്‍ കേസെടുക്കുന്നത് ഇതിലൊരു നടപടി മാത്രമാണ്. ഇത് ശ്രീമാന്‍ ജോര്‍ജിനെ കുപിതനാക്കിയെന്നത് സ്വാഭാവികം. അതിലെനിക്കത്ഭുതമില്ല. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകളിലെ സ്ത്രീവിരുദ്ധതയുടെ ലക്ഷണമൊത്ത പ്രസ്താവനകളാണ് എനിക്ക് കൌതുകമുണ്ടാക്കുന്നത്. ':വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണ്, അല്പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു' എന്നാണ് കേരള വനിതാ കമ്മീഷനെ ഈ നിയമസഭാംഗം അധിക്ഷേപിക്കുന്നത്! 'മാന്യമായി ജീവിക്കുന്ന സ്ത്രീകള്ക്കാായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴിയിലൂടെ പുറത്ത് കൊണ്ടുവരും'ഇതാണ് പിസി ജോര്‍ജ് പ്രശ്‌നം! ഈ രാജ്യത്തെ നിയമങ്ങളൊക്കെ മാന്യമഹിളകള്‍ക്കു വേണ്ടിയാണെന്നും 'തറപ്പെണ്ണുങ്ങള്‍'ക്ക് വേണ്ടിയല്ല എന്നുമാണ് നിങ്ങളെപ്പോലുള്ളവര്‍ വിചാരിക്കുന്നത്. തറപ്പെണ്ണുങ്ങളെന്ന് നിങ്ങള്‍ വിളിക്കുന്ന മനുഷ്യര്‍ക്കാണ് വനിതാ കമ്മീഷന്‍ സംരക്ഷണം നല്‌കേണ്ടതെന്നാണ് എന്നെ പോലുള്ള നിരവധി ആളുകള്‍ കരുതുന്നത്. അതൊരു രാഷ്ട്രീയ പ്രശ്‌നമാണ്. ആ വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന് എനിക്ക് തോന്നുന്നുമില്ല.
കേരളത്തിലെ സ്ത്രീകളൊന്നായി ഈ എംസിപിക്കെതിരായി മുന്നോട്ട് വന്നില്ലെങ്കില്‍ ചരിത്രം നമ്മളോട് ക്ഷമിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com