മുരുകന് വെന്റിലേറ്റര്‍ നിഷേധിച്ചത് തമിഴനായതിനാലെന്ന് ആംബുലന്‍സ് ഉടമ; പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ ഉണ്ടായിട്ടും അനുവദിച്ചില്ല

തമിഴനായതിനാലാണ് മെഡിസിറ്റി ആശുപത്രിയില്‍ മുരുകന് വെന്റിലേറ്റര്‍ സൗകര്യം നല്‍കാതിരുന്നത്
മുരുകന് വെന്റിലേറ്റര്‍ നിഷേധിച്ചത് തമിഴനായതിനാലെന്ന് ആംബുലന്‍സ് ഉടമ; പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ ഉണ്ടായിട്ടും അനുവദിച്ചില്ല

കൊല്ലം: തമിഴ്‌നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഡോ.ബിലാലിന്റെ വാദങ്ങളെ തള്ളി ആംബുലന്‍സ് ഉടമ രാഹുലിന്റെ വെളിപ്പെടുത്തല്‍. തമിഴനായതിനാലാണ് മെഡിസിറ്റി ആശുപത്രിയില്‍ മുരുകന് വെന്റിലേറ്റര്‍ സൗകര്യം നല്‍കാതിരുന്നതെന്ന് രാഹുല്‍ പറയുന്നു. 

മെഡിസിറ്റിയില്‍ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അനുവദിച്ചില്ലെന്ന് രാഹുല്‍ ചോദിക്കുന്നു. ഡോ. ബിലാലായിരുന്നു മെഡിസിറ്റിയില്‍ എത്തിച്ച മുരുകനെ ആംബുലന്‍സില്‍ എത്തി നോക്കിയത്. പരിശോധിച്ചതിന് ശേഷം വെന്റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും ഡോ ബിലാല്‍ പറഞ്ഞിരുന്നു. 

മെഡിക്കല്‍ കോളെജില്‍ വിളിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞതായും രാഹുല്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com