വിരട്ടല്‍ ഇങ്ങോട്ട് വേണ്ട; പി.സി.ജോര്‍ജിന് വനിതാ കമ്മിഷന്റെ മറുപടി

സൗകര്യമുള്ളപ്പോള്‍ ഹാജരാകും എന്നൊക്കെയുള്ള പി.സി.ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ പദവി മറന്നുള്ളതാണ്‌
വിരട്ടല്‍ ഇങ്ങോട്ട് വേണ്ട; പി.സി.ജോര്‍ജിന് വനിതാ കമ്മിഷന്റെ മറുപടി

തിരുവനന്തപുരം: കമ്മിഷന് നേരെ വിരട്ടല്‍ വേണ്ടെന്ന് പി.സി.ജോര്‍ജ് എംഎല്‍എയ്ക്ക്‌ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്റെ മറുപടി.
സൗകര്യമുള്ളപ്പോള്‍ ഹാജരാകും എന്നൊക്കെയുള്ള പി.സി.ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ പദവി മറന്നുള്ളതാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. 

പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള കമ്മിഷന്റെ അധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. നആക്രമത്തിന് ഇരയാകുന്ന നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പി.സി.ജോര്‍ജ് സംസാരിച്ചെന്ന് വിലയിരുത്തിയായിരുന്നു വനിതാ കമ്മിഷന്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്. 

ചാനല്‍ ചര്‍ച്ചകളില്‍ മറ്റുമായി പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രിത്വത്തെ ഇടിച്ചു താഴ്ത്തുന്നയിരുന്നു എന്നും കമ്മിഷന്‍ വിലയിരുത്തിയിരുന്നു. സ്പീക്കറുടെ അനുമതിയോടെ പി.സി.ജോര്‍ജിന്റെ മൊഴിയെടുക്കാനായിരുന്നു വനിതാ കമ്മിഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. 

എന്നാല്‍ കമ്മിഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകും, കമ്മിഷന് തൂക്കിക്കൊല്ലാനൊന്നും ആകില്ലല്ലോ എന്നായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com