1947ല്‍ ജനിച്ചവര്‍ക്ക് മെട്രോയില്‍ സൗജന്യയാത്ര

ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947ല്‍  ജനിച്ച എല്ലാ പൗരന്‍മാര്‍ക്കും കൊച്ചി മെട്രോയില്‍ ആഗസ്ത് 15 മുതല്‍ ആഗസ്റ്റ് 21 വരെയാണ് സൗജന്യയാത്ര 
1947ല്‍ ജനിച്ചവര്‍ക്ക് മെട്രോയില്‍ സൗജന്യയാത്ര

കൊച്ചി: രാജ്യം എഴുപാതാമത് സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയില്‍ 1947ല്‍ ജനിച്ചവര്‍ക്ക് സൗജന്യയാത്രയൊരുക്കി കൊച്ചി മെട്രോ. 
പ്രവര്‍ത്തനം ആരംഭിച്ച ശേഷമുള്ള ആദ്യസ്വാതന്ത്ര്യദിനത്തില്‍ വ്യത്യസ്തമായ ഓഫറുമായി രംഗത്തെത്തിയത്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947ല്‍  ജനിച്ച എല്ലാ പൗരന്‍മാര്‍ക്കും കൊച്ചി മെട്രോയില്‍ നാളെ മുതല്‍ ആഗസ്റ്റ് 21 വരെ ഒരാഴ്ച്ച സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. 1947ലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖയുമായി മെട്രോ സ്‌റ്റേഷനിലെത്തിയാല്‍ സൗജന്യമായി യാത്ര ചെയ്യാം. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com